---
title: "#heavyrain|കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് മനേക്കര സ്വദേശിക്ക് പരിക്ക്"
english_title: "#A native of# Manekkara was injured #after a wall fell in #heavy rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127780/a-native-of-manekkara-was-injured-after-a-wall-fell-in-heavy-rain"
published_at: "2023-07-05T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a58af86fc7d_Untitled-3_copy.jpg"
keywords: []
---

# #heavyrain|കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് മനേക്കര സ്വദേശിക്ക് പരിക്ക്

> **Lead Summary:** **മനേക്കര: ** കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് മനേക്കര സ്വദേശിക്ക് പരിക്ക് നെല്ലിയുള്ളതിൽ ലക്ഷം വീട് കോളനിയിലെ കൽപ്പണിക്കാരൻ ബാലകൃഷ്ണനാണ് പരിക്കേറ്റത്. സമീപത്തെ നിഷയുടെ വീട്ടുമതിലാണ് വൈകീട്ടോടെ ഇടിഞ്ഞത്.

## Article Content

**മനേക്കര: ** കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് മനേക്കര സ്വദേശിക്ക് പരിക്ക് നെല്ലിയുള്ളതിൽ ലക്ഷം വീട് കോളനിയിലെ കൽപ്പണിക്കാരൻ ബാലകൃഷ്ണനാണ് പരിക്കേറ്റത്. സമീപത്തെ നിഷയുടെ വീട്ടുമതിലാണ് വൈകീട്ടോടെ ഇടിഞ്ഞത്.

വീടിന് സമീപം നിൽക്കുകയായിരുന്ന ബാലകൃഷ്ണൻ്റെ ദേഹത്തേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു. സിമൻറുകട്ടകൾക്കിടയിൽ കാൽ കുടുങ്ങിയ ബാലകൃഷ്ണനെ ഓടിയെത്തിയ സമീപവാസികൾ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബാലകൃഷ്ണൻ്റെ കാലിന് പൊട്ടലുണ്ട്. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ രമ ടീച്ചർ, വാർഡംഗങ്ങളായ കാവിലേരി മോഹനൻ, സന്തോഷ് എന്നിവരും, വില്ലേജധികാരികളും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127780/a-native-of-manekkara-was-injured-after-a-wall-fell-in-heavy-rain)