---
title: "മാഹിയിലും,കോഴിക്കോടും നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Holiday for educational institutes in Kozhikode and Mahi tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127738/holiday-for-educational-institutes-in-kozhikode-and-mahi-tomorrow"
published_at: "2023-07-05T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57317157d0_download_(6).jpg"
keywords: []
---

# മാഹിയിലും,കോഴിക്കോടും നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **മാഹി:** കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ജൂലൈ 06) അഡ്മിനിസ്ട്രേറ്റർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

## Article Content

**മാഹി:** കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ജൂലൈ 06) അഡ്മിനിസ്ട്രേറ്റർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

കോഴിക്കോട് ജില്ലയിലും തീവ്ര മഴയുള്ളതിനാൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും, പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ അംഗൻവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127738/holiday-for-educational-institutes-in-kozhikode-and-mahi-tomorrow)