---
title: "#died |കണ്ണൂരിൽ വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു "
english_title: "In Kannur, a person died after his foot slipped in a puddle in front of his house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127704/in-kannur-a-person-died-after-his-foot-slipped-in-a-puddle-in-front-of-his-house"
published_at: "2023-07-05T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a54e315fcf7_download_(4).jpg"
keywords: []
---

# #died |കണ്ണൂരിൽ വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു 

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൌസിൽ ബഷീർ ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൌസിൽ ബഷീർ ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം.

മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വിവിധ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശമുണ്ടായി. തല​ശ്ശേ​രി താ​ലൂ​ക്കി​ല്‍ ഒ​രു വീ​ട് പൂ​ര്‍ണ​മാ​യും ര​ണ്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു.

പ​ടു​വി​ലാ​യി ചാ​മ്പാ​ട് കു​ശ​ല​കു​മാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ര​യ​ങ്ക​ണ്ടി വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ര്‍ന്ന​ത്. ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. മ​രം ക​ട​പു​ഴ​കി വീ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ബ്ലി​ക് സ്കൂ​ളി​ലെ കഞ്ഞി​പ്പു​ര ത​ക​ർ​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127704/in-kannur-a-person-died-after-his-foot-slipped-in-a-puddle-in-front-of-his-house)