---
title: "കനത്ത മഴയിൽ കൂത്ത്പറമ്പ് കൈതേരിയിൽ  റോഡിൽ  വൻ ഗർത്തം "
english_title: "A huge pothole on the road in Koothparam Kaitheri due to heavy rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127683/a-huge-pothole-on-the-road-in-koothparam-kaitheri-due-to-heavy-rain"
published_at: "2023-07-05T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a53c7830a5e_Untitled-14_copy.jpg"
keywords: []
---

# കനത്ത മഴയിൽ കൂത്ത്പറമ്പ് കൈതേരിയിൽ  റോഡിൽ  വൻ ഗർത്തം 

> **Lead Summary:** **കൂത്തുപറമ്പ് : **കനത്ത മഴയിൽ കൂത്ത്പറമ്പ് കൈതേരിയിൽ റോഡിൽ വൻ ഗർത്തം. കൂത്തുപറമ്പിനടുത്ത കൈതേരി വട്ടപ്പാറ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് സമീപത്താണ് റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.

## Article Content

**കൂത്തുപറമ്പ് : **കനത്ത മഴയിൽ കൂത്ത്പറമ്പ് കൈതേരിയിൽ റോഡിൽ വൻ ഗർത്തം. കൂത്തുപറമ്പിനടുത്ത കൈതേരി വട്ടപ്പാറ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് സമീപത്താണ് റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലാണ് കൈതേരി വട്ടപ്പാറ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് സമീപത്തായി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുളളത്. ബുധനാഴ്ച്ച രാവിലെ ആറു മണിയോടെയാണ് അപകടാവസ്ഥയിലുള്ള ഗർത്തം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.

കനത്ത മഴയിൽ റോഡ് ഭാഗികമായി ഇടിഞ്ഞു പോകുകയാണ് ഉണ്ടായത്. ദിവസേന കുട്ടികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന പൊതു വഴിയാണ് ഇതിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കുന്നത്. നിരവധി വീടുകളാണ് ഈ ഭാഗത്തായി സ്ഥിതിചെയ്യുന്നത്.

അതുകൊണ്ടുതന്നെ ജനങ്ങൾക്ക്ഈ ഭാഗത്തേക്ക് എത്തിപ്പെടാൻ പ്രയാസം അനുഭവിക്കുകയാണ്. മുൻപ് ഈ പ്രദേശത്ത് കോറ പ്രവർത്തിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. തകർന്ന റോഡ് എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127683/a-huge-pothole-on-the-road-in-koothparam-kaitheri-due-to-heavy-rain)