---
title: "പ്രവാസി കമ്മീഷൻ  അദാലത്ത്  25ന്  രാവിലെ 10.30 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ ; കണ്ണൂർ,  കാസർക്കോട് ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം."
english_title: "Pravasi Commission Adalat on 25th at 10.30 am at Kannur Guest House;Candidates from Kannur and Kasaragod districts can participate."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127652/pravasi-commission-adalat-on-25th-at-1030-am-at-kannur-guest-housecandidates-from-kannur-and-kasaragod-districts-can-participate"
published_at: "2023-07-05T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5263297992_Untitled-10_copy.jpg"
keywords: []
---

# പ്രവാസി കമ്മീഷൻ  അദാലത്ത്  25ന്  രാവിലെ 10.30 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ ; കണ്ണൂർ,  കാസർക്കോട് ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം.

> **Lead Summary:** **കണ്ണൂർ :** മലപ്പുറം ജില്ലാ അദാലത്ത് ജൂലായ് 27ന് രാവിലെ 10.30 ന് മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ചും നടക്കും. അദാലത്തുകളിൽ ചെയർമാൻ ജസ്റ്റിസ് വി.ഡി.രാജനും അംഗങ്ങളായ പി.എം. ജബിർ, അഡ്വ.ഗഫൂർ.പി.ലില്ലീസ്, പീറ്റർ മാത്യൂസ് എന്നിവരും പങ്കെടുക്കും.

## Article Content

**കണ്ണൂർ :** മലപ്പുറം ജില്ലാ അദാലത്ത് ജൂലായ് 27ന് രാവിലെ 10.30 ന് മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ചും നടക്കും. അദാലത്തുകളിൽ ചെയർമാൻ ജസ്റ്റിസ് വി.ഡി.രാജനും അംഗങ്ങളായ പി.എം. ജബിർ, അഡ്വ.ഗഫൂർ.പി.ലില്ലീസ്, പീറ്റർ മാത്യൂസ് എന്നിവരും പങ്കെടുക്കും.

പരാതികൾ/പെറ്റീഷൻസ് നേരത്തേ നൽകിയവർക്ക് പുറമേ ഇനിയും നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന വിലാസത്തിൽ പോസ്റ്റൽ ആയോ ഇ മെയിൽ മുഖേനെയോ അയക്കാവുന്നതാണ്. മുൻകൂട്ടി നൽകാൻ സാധിക്കാത്തവർക്കും രേഖകൾ സഹിതം പങ്കെടുക്കാം Chairman NRI (Kerala) Commission Norka Centre Thycadu Post Thiruvananthapuram 695014 Email: secyccmsn.nri@kerala.gov.in പ്രവാസിയാണ്/ആയിരുന്നു എന്നു തെളിയിക്കുന്ന രേഖയും എതിർകക്ഷിയുടെ പൂർണ്ണവിലാസവും ഉണ്ടായിരിക്കണം.

പ്രവാസികളുടെ വിവിധ തരത്തിലുള്ള പരാതികൾക്ക് പരിഹാരമുണ്ടാക്കാനും അവരുടെ ആവലാതികൾക്ക് മേൽ നടപടിയെടുക്കാനുമുള്ള സംവിധാനമാണ്.പ്രവാസി കമ്മീഷൻ. കൂടുതൽ വിവരങ്ങൾക്ക് പി.എം. ജാബിർ പ്രവാസി കമ്മീഷൻ മെമ്പർ +91 94968 45603 +968 9933 5751 comradejabir@gmail.com

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127652/pravasi-commission-adalat-on-25th-at-1030-am-at-kannur-guest-housecandidates-from-kannur-and-kasaragod-districts-can-participate)