---
title: "കോഴിക്കോട് യുവാവ്  വാടകവീടിനോടു ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ"
english_title: "Kozhikode youth found dead in well adjacent to rented house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127636/kozhikode-youth-found-dead-in-well-adjacent-to-rented-house"
published_at: "2023-07-05T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51aa4475a0_download.jpg"
keywords: []
---

# കോഴിക്കോട് യുവാവ്  വാടകവീടിനോടു ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്: **കോടഞ്ചേരി വേളംകോട് യുവാവിനെ വാടകവീടിനോടു ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വേളംകോട് വാടക വീട്ടിൽ താമസിക്കുന്ന വയനാട് തരിയോട് 10-ാം മൈൽ പൂവത്തുമൂട്ടിൽ ചാക്കോയുടെ മകൻ ഷൈനിനെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **കോടഞ്ചേരി വേളംകോട് യുവാവിനെ വാടകവീടിനോടു ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വേളംകോട് വാടക വീട്ടിൽ താമസിക്കുന്ന വയനാട് തരിയോട് 10-ാം മൈൽ പൂവത്തുമൂട്ടിൽ ചാക്കോയുടെ മകൻ ഷൈനിനെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെ 8ന് ഭാര്യ അയനയാണ് കിണറ്റിൽ ഷൈൻ മരിച്ചു കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസും മുക്കം ഫയർ ഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഷൈനും ഭാര്യ അയനയും നാലു ദിവസം മുൻപാണ് വേളംകോട് വാടക വീട്ടിൽ താമസമാക്കിയത്.

ആൾമറയില്ലാത്ത കിണറിനോട് ചേർന്നുള്ള പ്രാവിൻ കൂട്ടിലെ പ്രാവും കിണറ്റിൽ ചത്തു കിടപ്പുണ്ടായിരുന്നു . പ്രാവിൻ കൂട് തകർന്ന നിലയിലാണ്. പ്രാവിൻ കൂട് തകർന്നു കാണാതായ പ്രാവിന് വേണ്ടിയുള്ള തിരച്ചിലിൽ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണതാകാം എന്നു കരുതുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127636/kozhikode-youth-found-dead-in-well-adjacent-to-rented-house)