---
title: "തിരുനെല്ലിയിലേക്ക് പോയ ട്രാവലർ നിയന്ത്രണം വിട്ട്  തലകീഴായി മറിഞ്ഞു ; അപകടത്തിൽ പെട്ടത് പാനൂർ സ്വദേശികൾ"
english_title: "The traveler who went to Tirunelli lost control and overturned;The natives of Panur were involved in the accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127625/the-traveler-who-went-to-tirunelli-lost-control-and-overturnedthe-natives-of-panur-were-involved-in-the-accident"
published_at: "2023-07-05T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a515105d164_download_(10).jpg"
keywords: []
---

# തിരുനെല്ലിയിലേക്ക് പോയ ട്രാവലർ നിയന്ത്രണം വിട്ട്  തലകീഴായി മറിഞ്ഞു ; അപകടത്തിൽ പെട്ടത് പാനൂർ സ്വദേശികൾ

> **Lead Summary:** **പാനൂർ :** തിരുനെല്ലി ക്ഷേത്ര ദർശനത്തിനെത്തിയ പാനൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ടു. വയനാട് പനവല്ലി സർവാണി വളവിലാണ് അപകടമുണ്ടായത്. ട്രാവലറിൻ്റെ നിയന്ത്രണം നഷ്ടമായി തലകീഴായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

## Article Content

**പാനൂർ :** തിരുനെല്ലി ക്ഷേത്ര ദർശനത്തിനെത്തിയ പാനൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ടു. വയനാട് പനവല്ലി സർവാണി വളവിലാണ് അപകടമുണ്ടായത്. ട്രാവലറിൻ്റെ നിയന്ത്രണം നഷ്ടമായി തലകീഴായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

2 കുട്ടികളടക്കം 11 ഓളം യാത്രക്കാർ ട്രാവലറിൽ ഉണ്ടായിരുന്നു. അപകടത്തിൽ പെട്ടവരെ കാട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127625/the-traveler-who-went-to-tirunelli-lost-control-and-overturnedthe-natives-of-panur-were-involved-in-the-accident)