---
title: "നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാനിരിക്കെ  പോലീസിന്റെ കള്ളക്കളി"
english_title: "When the assembly is about to start the trial in the case of handcuffing, the police cheated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127613/when-the-assembly-is-about-to-start-the-trial-in-the-case-of-handcuffing-the-police-cheated"
published_at: "2023-07-05T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50f8faf111_Untitled-7_copy.jpg"
keywords: []
---

# നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാനിരിക്കെ  പോലീസിന്റെ കള്ളക്കളി

> **Lead Summary:** **കണ്ണൂർ : **ഏറെ വിവാദം സൃഷ്ടിച്ച നിയമസഭ കയ്യാങ്കളി കേസിൽ കള്ളക്കളിയുമായി പോലീസ്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി പോലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി.

## Article Content

**കണ്ണൂർ : **ഏറെ വിവാദം സൃഷ്ടിച്ച നിയമസഭ കയ്യാങ്കളി കേസിൽ കള്ളക്കളിയുമായി പോലീസ്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി പോലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി.

കേസ് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് പോലീസിന്റെ നീക്കം. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ പ്രതികളായ കേസ് പിൻവലിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നെങ്കിലും കോടതിയിൽ നിന്ന് തിരിച്ചടി നേരിടുകയായിരുന്നു. കുറച്ചുകാര്യം കൂടി വെളിപ്പെടാനുണ്ടെന്ന് പറ ഞ്ഞാണ് പോലീസ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127613/when-the-assembly-is-about-to-start-the-trial-in-the-case-of-handcuffing-the-police-cheated)