---
title: "കണ്ണൂരിൽ കനത്ത മഴയിൽ തോട്ടിൽ ഒഴുകിയെത്തിയത് ആറ് വടിവാളുകൾ"
english_title: "During the heavy rain in Kannur, six vadiwalas were washed into the stream"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127574/during-the-heavy-rain-in-kannur-six-vadiwalas-were-washed-into-the-stream"
published_at: "2023-07-05T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5001b4084d_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ കനത്ത മഴയിൽ തോട്ടിൽ ഒഴുകിയെത്തിയത് ആറ് വടിവാളുകൾ

> **Lead Summary:** **കണ്ണൂർ **:തളിപ്പറമ്പിൽ ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന്‌ ആറ് വടിവാളുകൾ ലഭിച്ചു. അടച്ചുറപ്പുള്ള പി വി സി. പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തോട്ടിൽ പി വി സി പൈപ്പ് ഒഴുകുന്നത് കണ്ട പരിസരവാസികൾ മുന്നൂറ് മീറ്ററോളം പിന്തുടർന്നു.

## Article Content

**കണ്ണൂർ **:തളിപ്പറമ്പിൽ ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന്‌ ആറ് വടിവാളുകൾ ലഭിച്ചു. അടച്ചുറപ്പുള്ള പി വി സി. പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തോട്ടിൽ പി വി സി പൈപ്പ് ഒഴുകുന്നത് കണ്ട പരിസരവാസികൾ മുന്നൂറ് മീറ്ററോളം പിന്തുടർന്നു.

പിന്നീട് തടഞ്ഞ് നിർത്തിയാണ് പൈപ്പ് കരയിൽ എത്തിച്ച് അഴിച്ചു നോക്കിയത്. ആയുധങ്ങളിൽ ഒന്ന് രണ്ടടിയോളം നീളമുള്ളതാണ്. മറ്റുള്ളവയ്ക്ക് ഒന്നര അടിയോളവും നീളമുണ്ട്. മാരകായുധങ്ങളായതിനാൽ നാട്ടുകാർ പോലീസിനെ അറിയിച്ചു.

ഡിവൈ എസ് പി എം പി വിനോദ് കുമാർ, ഇൻസ്‌പെക്ടർ എ വി ദിനേശൻ എന്നിവർ വാളുകൾ പരിശോധിച്ചു. ഏറെ പഴക്കമുള്ളതും തുരുമ്പിച്ചതാണ് ഈ ആയുധങ്ങളെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127574/during-the-heavy-rain-in-kannur-six-vadiwalas-were-washed-into-the-stream)