---
title: "ചൊക്ലിയിൽ  പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 വയസുകാരൻ  അറസ്റ്റിൽ."
english_title: "A 70-year-old man was arrested for sexually assaulting a 12-year-old girl in Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127495/a-70-year-old-man-was-arrested-for-sexually-assaulting-a-12-year-old-girl-in-chokli"
published_at: "2023-07-04T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a44238ec232_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ  പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 വയസുകാരൻ  അറസ്റ്റിൽ.

> **Lead Summary:** **ചൊക്ലി: ** ചൊക്ലിയിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 വയസുകാരൻ അറസ്റ്റിൽ. പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ പുതിയോട്ടിൽ ഇസ്മയിലിനെ ആണ് ചൊക്ലി സി.ഐ. സി. ഷാജു അറസ്റ്റ് ചെയ്തത്. 2021 ജൂലായിൽ പീഡിപ്പിച്ചു വെന്നാണ് പരാതി.

## Article Content

**ചൊക്ലി: ** ചൊക്ലിയിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 വയസുകാരൻ അറസ്റ്റിൽ. പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ പുതിയോട്ടിൽ ഇസ്മയിലിനെ ആണ് ചൊക്ലി സി.ഐ. സി. ഷാജു അറസ്റ്റ് ചെയ്തത്. 2021 ജൂലായിൽ പീഡിപ്പിച്ചു വെന്നാണ് പരാതി.

നേരത്തെ പെൺകുട്ടിയെ മറ്റുരണ്ടുപേർ പീഡിപ്പിച്ചിരുന്നു. അവരെ അറസ്റ്റും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഇസ്മയിലും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127495/a-70-year-old-man-was-arrested-for-sexually-assaulting-a-12-year-old-girl-in-chokli)