---
title: "മാഹിയിൽ എക്സൈസിൻ്റെ വാഹന പരിശോധന ;  ബസിൽ  കാണപ്പെട്ട 19കുപ്പി വിദേശമദ്യം പിടികൂടി"
english_title: "Vehicle inspection by Excise in Mahi;19 bottles of foreign liquor found in the bus were seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127456/vehicle-inspection-by-excise-in-mahi19-bottles-of-foreign-liquor-found-in-the-bus-were-seized"
published_at: "2023-07-04T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4284814091_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ എക്സൈസിൻ്റെ വാഹന പരിശോധന ;  ബസിൽ  കാണപ്പെട്ട 19കുപ്പി വിദേശമദ്യം പിടികൂടി

> **Lead Summary:** **മാഹി: ** മാഹിയിൽ എക്സൈസിൻ്റെ വാഹന പരശോധന ,ബസിൽ കാണപ്പെട്ട 19കുപ്പി വിദേശമദ്യം പിടികൂടി . ബസിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 19 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി.

## Article Content

**മാഹി: ** മാഹിയിൽ എക്സൈസിൻ്റെ വാഹന പരശോധന ,ബസിൽ കാണപ്പെട്ട 19കുപ്പി വിദേശമദ്യം പിടികൂടി . ബസിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 19 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി.

എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.അഹമ്മദും സംഘവും മാഹി ചെക്ക്പോസ്റ്റിൽ വാഹന പരിശോധന നടത്തവെ വടകരയിൽ നിന്നും ന്യൂമാഹി വഴി തലശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് 19 കുപ്പികളിലായി ഉണ്ടായിരുന്ന 5.980 ലിറ്റർ വിദേശമദ്യം കണ്ടെത്തിയത്.

സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, പി.വി.സനേഷ് എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127456/vehicle-inspection-by-excise-in-mahi19-bottles-of-foreign-liquor-found-in-the-bus-were-seized)