---
title: "കോഴിക്കോട് മന്ത്രിയുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച്  യുവാവിന് പൊലീസിൻ്റെ  മർദ്ദനം ; മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം."
english_title: "Kozhikode minister's vehicle beaten by police for not giving side to youth;Locals protest against Minister Ahmed Dewar Kovil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127394/kozhikode-ministers-vehicle-beaten-by-police-for-not-giving-side-to-youthlocals-protest-against-minister-ahmed-dewar-kovil"
published_at: "2023-07-04T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3f42772ea2_Untitled-2_copy.jpg"
keywords: []
---

# കോഴിക്കോട് മന്ത്രിയുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച്  യുവാവിന് പൊലീസിൻ്റെ  മർദ്ദനം ; മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് മന്ത്രിയുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിന് പൊലീസിൻ്റെ മർദ്ദനം . മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മര്‍ദ്ദിച്ചത്.

## Article Content

**കോഴിക്കോട്:** കോഴിക്കോട് മന്ത്രിയുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിന് പൊലീസിൻ്റെ മർദ്ദനം . മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മര്‍ദ്ദിച്ചത്.

കോഴിക്കോട് സൗത്ത് ബീച്ച്‌ പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മര്‍ദ്ദിച്ചത്. മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഇവര്‍. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് സാദിഫ് കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്. കുപിതരായ നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127394/kozhikode-ministers-vehicle-beaten-by-police-for-not-giving-side-to-youthlocals-protest-against-minister-ahmed-dewar-kovil)