---
title: "പാനൂർ മേഖലയിൽ ക്ഷേത്രങ്ങളിലും, പള്ളിയിലും മോഷണം."
english_title: "Theft in temples and mosques in Panur region."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127262/theft-in-temples-and-mosques-in-panur-region"
published_at: "2023-07-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3a9246da4a_Untitled-1_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ ക്ഷേത്രങ്ങളിലും, പള്ളിയിലും മോഷണം.

> **Lead Summary:** **പാനൂർ: ** പാനൂർ മേഖലയിൽ ക്ഷേത്രങ്ങളിലും, പള്ളിയിലും മോഷണം. മഴ കനത്തതോടെ പാനൂർ മേഖലയിൽ മോഷ്ടാക്കളുടെ ശല്യവും. പ്രശസ്തമായ പൂക്കോം മൊയിലോം ശിവക്ഷേത്രത്തിൽ മോഷണം നടന്നു. വഴിപാട് കൗണ്ടറിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

## Article Content

**പാനൂർ: ** പാനൂർ മേഖലയിൽ ക്ഷേത്രങ്ങളിലും, പള്ളിയിലും മോഷണം. മഴ കനത്തതോടെ പാനൂർ മേഖലയിൽ മോഷ്ടാക്കളുടെ ശല്യവും. പ്രശസ്തമായ പൂക്കോം മൊയിലോം ശിവക്ഷേത്രത്തിൽ മോഷണം നടന്നു. വഴിപാട് കൗണ്ടറിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

മേശയിൽ സൂക്ഷിച്ച സാധന സാമഗ്രികൾ വാരിവലിച്ചിട്ടാണ് മോഷണം നടത്തിയത്. അയ്യപ്പ ക്ഷേത്രത്തിനു മുന്നിലുള്ള ഭണ്ഡാരം തകർത്ത നിലയിലാണ്. ശ്രീലകം സൂപ്പർ മാർക്കറ്റിനു സമീപം ഉള്ള ക്ഷേത്ര ഭണ്ഡാരവും തകർക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രം എക്സിക്യൂട്ടീവ് അംഗം ശശികുമാർ 5.30ന് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രം പ്രസിഡണ്ട് പ്രമോദ്, സെക്രട്ടറി രാഹുൽ എന്നിവർ പാനൂർ പോലീസിൽ പരാതി നൽകി.

സമീപത്തെ കല്ലുള്ള പുനത്തിൽ ശ്രീ മുത്തപ്പൻ മടപ്പുരയുടെ കണ്ണംവെള്ളിയിലെ ഭണ്ഡാരവും തകർത്ത നിലയിലാണ്. പൂക്കോം കാട്ടിമുക്കിലെ പള്ളിയിലും മോഷണം നടന്നിട്ടുണ്ട്. മൂന്നിടങ്ങളിലും പാനൂർ പോലീസ് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127262/theft-in-temples-and-mosques-in-panur-region)