---
title: "കൂത്ത്പറമ്പിൽ സിമൻറ് കയറ്റി പോകുകയായിരുന്ന  ടോറസ് ലോറി നിയന്ത്രണം തെറ്റി കനാലിലേക്ക്  മറിഞ്ഞു"
english_title: "A Taurus lorry, which was carrying cement at Koothparam, lost control and overturned into the canal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127062/a-taurus-lorry-which-was-carrying-cement-at-koothparam-lost-control-and-overturned-into-the-canal"
published_at: "2023-07-03T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2951e5430b_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ സിമൻറ് കയറ്റി പോകുകയായിരുന്ന  ടോറസ് ലോറി നിയന്ത്രണം തെറ്റി കനാലിലേക്ക്  മറിഞ്ഞു

> **Lead Summary:** **കൂത്തുപറമ്പ് : ** സിമന്റ് കയറ്റി പോവുകയായിരുന്ന ടോറസ് ലോറി കനാലിലേക്ക് മറിഞ്ഞു. കൂത്തുപറമ്പ് തൃക്കൈകുന്ന് മഹാദേവക്ഷേത്രത്തിന് സമീപത്തായിരു ന്നു അപകടം. പുറക്കളം കനാൽക്കരയിലെ ഗോഡൗണിലേക്ക് സിമന്റ് ഇറക്കാൻ പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. പുലർച്ചെ നാലുമ ണിയോടെയായിരുന്നു അപകടം.

## Article Content

**കൂത്തുപറമ്പ് : ** സിമന്റ് കയറ്റി പോവുകയായിരുന്ന ടോറസ് ലോറി കനാലിലേക്ക് മറിഞ്ഞു. കൂത്തുപറമ്പ് തൃക്കൈകുന്ന് മഹാദേവക്ഷേത്രത്തിന് സമീപത്തായിരു ന്നു അപകടം. പുറക്കളം കനാൽക്കരയിലെ ഗോഡൗണിലേക്ക് സിമന്റ് ഇറക്കാൻ പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. പുലർച്ചെ നാലുമ ണിയോടെയായിരുന്നു അപകടം.

മെയിൻ റോഡിൽ നിന്ന് ചെറിയ കനാൽ റോഡ് വഴിയാണ് ഗോഡൗണിലേക്ക് പോകേണ്ടത്. നിയന്ത്രണം വിട്ട് കനാലിലേക്ക് അൽപ്പം ചെരിഞ്ഞ ലോറി പിന്നീട് പൂർണമായും കനാലിൽ പതിക്കുകയായിരുന്നു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കനാലിൽ വെള്ളം ഉണ്ടായിരുന്നില്ല. സിമന്റ് ചാക്കുകൾ ചിതറിക്കിടക്കുന്ന നിലയിലാണ്. കൂത്തുപറമ്പ് ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. കൂറ്റൻ ക്രൈയിനിന്റെ സഹായത്തോടെ മാത്രമേ ലോറി കരയ്ക്കെത്തിക്കാൻ കഴിയുക യുള്ളൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127062/a-taurus-lorry-which-was-carrying-cement-at-koothparam-lost-control-and-overturned-into-the-canal)