---
title: "വില്ലനായി ഡങ്കി ; പാനൂർ താലൂക്കാശുപത്രിയിൽ അടിയന്തിര യോഗം"
english_title: "Dunki as the villain;Emergency meeting at Panur Taluka Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126971/dunki-as-the-villainemergency-meeting-at-panur-taluka-hospital"
published_at: "2023-07-03T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26a510be09_Untitled-3_copy.jpg"
keywords: []
---

# വില്ലനായി ഡങ്കി ; പാനൂർ താലൂക്കാശുപത്രിയിൽ അടിയന്തിര യോഗം

> **Lead Summary:** **പാനൂർ :** മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പാനൂർ താലൂക്കാശുപത്രിയിൽ യോഗം ചേർന്നു. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ യോഗം ചേർന്നത്.

## Article Content

**പാനൂർ :** മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പാനൂർ താലൂക്കാശുപത്രിയിൽ യോഗം ചേർന്നു. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ യോഗം ചേർന്നത്.

പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഇബ്രാഹിം ഹാജി, വാർഡ് കൗൺസിലർമാരായ നസീലകണ്ടിയിൽ, പി.കെ പ്രവീൺ, കെ.കെ സുധീർ കുമാർ, പെരിക്കാലി ഉസ്മാൻ, എം.രത്നാകരൻ, മുൻ വാർഡംഗം ടി.ടി രാജൻ, ഹെൽത്ത് സൂപ്പർവൈസർ കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ഐ കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. പരിസര ശുചിത്വം ഉറപ്പുവരുത്താനും, ലഘുലേഘ വിതരണം ചെയ്യാനും, മൈക്ക് എനൗൺസ്മെൻറ് നടത്താനും യോഗത്തിൽ തീരുമാനമായി. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126971/dunki-as-the-villainemergency-meeting-at-panur-taluka-hospital)