---
title: "കൂത്ത്പറമ്പിൽ  സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിൽ."
english_title: "In the incident where a young man committed suicide after setting fire to his brother and his family in Koothparam, the three people who suffered burns are undergoing treatment at the medical college."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126925/in-the-incident-where-a-young-man-committed-suicide-after-setting-fire-to-his-brother-and-his-family-in-koothparam-the-three-people-who-suffered-burns-are-undergoing-treatment-at-the-medical-college"
published_at: "2023-07-03T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2547fccd5c_64a24682b2bd9_HOME.jpg"
keywords: []
---

# കൂത്ത്പറമ്പിൽ  സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

> **Lead Summary:** **കുത്തുപറമ്പ് : ** കൂത്ത്പറമ്പിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിൽ. സംഭവത്തിൽ ജീവനൊടുക്കിയ യുവാവിന്റെ സഹോദരനും, സഹോദരന്റെ ഭാര്യക്കും, ആറ് വയസുള്ള മകനും പൊള്ളലേറ്റിരുന്നു.

## Article Content

**കുത്തുപറമ്പ് : ** കൂത്ത്പറമ്പിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിൽ. സംഭവത്തിൽ ജീവനൊടുക്കിയ യുവാവിന്റെ സഹോദരനും, സഹോദരന്റെ ഭാര്യക്കും, ആറ് വയസുള്ള മകനും പൊള്ളലേറ്റിരുന്നു.

പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സഹോദരനുൾപ്പടെ മൂന്ന് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.

കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങി. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126925/in-the-incident-where-a-young-man-committed-suicide-after-setting-fire-to-his-brother-and-his-family-in-koothparam-the-three-people-who-suffered-burns-are-undergoing-treatment-at-the-medical-college)