---
title: "കണ്ണവത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി ; വ്യാപാരി അറസ്റ്റിൽ"
english_title: "Banned tobacco products seized in Kannawat;Trader arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126541/banned-tobacco-products-seized-in-kannawattrader-arrested"
published_at: "2023-07-01T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a048c067096_Untitled-3_copy.jpg"
keywords: []
---

# കണ്ണവത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി ; വ്യാപാരി അറസ്റ്റിൽ

> **Lead Summary:** **കണ്ണവം :** കണ്ണവത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി , വ്യാപാരി അറസ്റ്റിൽ. ഹൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ണവം പോലീസ് പിടികൂടിയത്. വെള്ളി പറമ്പത്ത് വീട്ടിൽ സനീഷിനെതിരെ പോലീസ് കേസെടുത്തു..

## Article Content

**കണ്ണവം :** കണ്ണവത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി , വ്യാപാരി അറസ്റ്റിൽ. ഹൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ണവം പോലീസ് പിടികൂടിയത്. വെള്ളി പറമ്പത്ത് വീട്ടിൽ സനീഷിനെതിരെ പോലീസ് കേസെടുത്തു..

ഇയാളുടെ വലിയ വെളിച്ചമുള്ള മാങ്കോ സ്റ്റോർ എന്ന കട കേന്ദ്രീകരിച്ചായിരുന്നു വില്പന. വിദ്യാർഥികൾക്കുൾപ്പെടെ വിൽപ്പന നടത്തി വരികയായിരുന്നു. കണ്ണവം എസ്.ഐ ടി എം വിപിൻ, മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

ലഹരി പാൻ മസാല വില്പന നടത്തുന്ന ആളുകൾക്കെതിരെയും കടകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും അത്തരം ആളുകളെ നിരീക്ഷിച്ച വരികയാണെന്നും കണ്ണവം പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, ജിനേഷ്, ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126541/banned-tobacco-products-seized-in-kannawattrader-arrested)