---
title: "കാപ്പ തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിൽ  വീണ്ടും ഏറ്റുമുട്ടി"
english_title: "Kappa inmates clash again in Kannur Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126538/kappa-inmates-clash-again-in-kannur-central-jail"
published_at: "2023-07-01T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a045410712d_Untitled-1_copy.jpg"
keywords: []
---

# കാപ്പ തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിൽ  വീണ്ടും ഏറ്റുമുട്ടി

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. കഴിഞ്ഞ മാസം കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവർ ജിന്റോ കുത്തേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതി കക്കട്ടിൽ സ്വദേശി അൽതാഫ് ജയിലിൽ മറ്റൊരു തടവുകാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ: ** കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. കഴിഞ്ഞ മാസം കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവർ ജിന്റോ കുത്തേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതി കക്കട്ടിൽ സ്വദേശി അൽതാഫ് ജയിലിൽ മറ്റൊരു തടവുകാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ജയിലിലെ റിമാന്റ് തടവുകാരനായ തിരൂർ സ്വദേശി നൗഫലിനെ കഴുത്തിന് മൂർച്ചയുള്ള സാധനം ഉപയോഗിച്ച് അൽതാഫ് കുത്തുകയായിരുന്നു. പരിക്കേറ്റ നൗഫൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഭക്ഷണ സമയത്തുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ജയിലിലെ പത്താം ബ്ലോക്കിൽ വെച്ച് വീണ്ടുമുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സെൻട്രൽ ജയിലിൽ ഈയാഴ്ച്ച രണ്ടാം തവണയാണ് തടവുകാരുടെ ഏറ്റു മുട്ടലുണ്ടായത്. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വിജയൻ ടൗൺ സ്റ്റേഷനിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126538/kappa-inmates-clash-again-in-kannur-central-jail)