---
title: " നാദാപുരം  വിഷ്ണുമംഗലം പുഴയിലെ അപകടം; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു "
english_title: "Accident in Vishnumangalam river;One child has been rescued and the search is on for the second child"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126463/accident-in-vishnumangalam-riverone-child-has-been-rescued-and-the-search-is-on-for-the-second-child"
published_at: "2023-07-01T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a002c95fa30_Untitled-1_copy.jpg"
keywords: []
---

#  നാദാപുരം  വിഷ്ണുമംഗലം പുഴയിലെ അപകടം; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു 

> **Lead Summary:** **നാദാപുരം:** മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി, രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

## Article Content

**നാദാപുരം:** മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി, രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

രക്ഷപ്പെടുത്തിയ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അല്പസമയം മുൻപാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. നാദാപുരം ജനകീയ ദുരന്തനിവാരണ സേനയുടെ പ്രവർത്തകരും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് പറയിലാണ് അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126463/accident-in-vishnumangalam-riverone-child-has-been-rescued-and-the-search-is-on-for-the-second-child)