---
title: "ശരിയാവാതെ ഇ- പോസ് മെഷീൻ ; ജൂൺ മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച വരെ നീട്ടി"
english_title: "Improper e-POS machine;Ration distribution for the month of June has been extended till Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126437/improper-e-pos-machineration-distribution-for-the-month-of-june-has-been-extended-till-monday"
published_at: "2023-07-01T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fee2c9ebee_download_(4).jpg"
keywords: []
---

# ശരിയാവാതെ ഇ- പോസ് മെഷീൻ ; ജൂൺ മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച വരെ നീട്ടി

> **Lead Summary:** **കണ്ണൂർ :** ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നും തിങ്കളാഴ്ചയും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

## Article Content

**കണ്ണൂർ :** ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നും തിങ്കളാഴ്ചയും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

മാസവസാനം ഇ- പോസ് പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്.

എന്‍ഐസി സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നമാണ് ഇ- പോസ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു. 2017-ലാണ് ഇ- പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ-പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126437/improper-e-pos-machineration-distribution-for-the-month-of-june-has-been-extended-till-monday)