---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു."
english_title: "Panniyannur Gram Panchayat organized Njatuvela Chanta and Farmers Sabha under the leadership of Krishi Bhawan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126433/panniyannur-gram-panchayat-organized-njatuvela-chanta-and-farmers-sabha-under-the-leadership-of-krishi-bhawan"
published_at: "2023-07-01T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649feb96371ab_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു.

> **Lead Summary:** **പന്ന്യന്നൂർ: **പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. സി.രൂപ അധ്യക്ഷയായി. കൃഷി ഓഫീസർ കെ. സുനിൽ കുമാർ ക്ലാസെടുത്തു. മുതിർന്ന കർഷകൻ ഇ.സഹദേവൻ, ഒ.സന്തോഷ്, കെ.രാജേശ്വരി, സദാനന്ദൻ, ഡോ. കെ.വി ശശിധരൻ, കെ.വത്സൻ, കെ.പി ശശി, കെ.ബിജു, പി.രമേശൻ, കൃഷി അസി. ശ്വേത എസ്. പവിത്രൻ എന്നിവർ സംസാരിച്ചു.

## Article Content

**പന്ന്യന്നൂർ: **പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. സി.രൂപ അധ്യക്ഷയായി. കൃഷി ഓഫീസർ കെ. സുനിൽ കുമാർ ക്ലാസെടുത്തു. മുതിർന്ന കർഷകൻ ഇ.സഹദേവൻ, ഒ.സന്തോഷ്, കെ.രാജേശ്വരി, സദാനന്ദൻ, ഡോ. കെ.വി ശശിധരൻ, കെ.വത്സൻ, കെ.പി ശശി, കെ.ബിജു, പി.രമേശൻ, കൃഷി അസി. ശ്വേത എസ്. പവിത്രൻ എന്നിവർ സംസാരിച്ചു.

നിരവധി കർഷകരും ചടങ്ങിൽ പങ്കെടുത്തു. ഞാറ്റുവേല ചന്തയിൽ , പച്ചകറി വിത്ത്, പച്ചകറി തൈകൾ, റംബുട്ടാൻ സപ്പോട്ട, ഒട്ടുമാവ് ഒട്ടുപ്ലാവ് ഒട്ടു മാവ്, കുറ്റികുരുമുളക്, കുരുമുളക് കശുമാവ് ഗ്രാഫ്റ്റ് തൈകൾ എന്നിവ വിൽപ്പനയ്ക്ക് ലഭ്യമായിരുന്നു. പങ്കെടുത്ത മുഴുവൻ പേർക്കും ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. സ്മാം , കർഷകക്ഷേമനിധി എന്നിവയുടെ സൗജന്യ റജിസ്ട്രേഷനും, പി എം കിസാൻ ഹെൽപ്പ് ഡസ്ക് എന്നിവയും ഞാറ്റുവേല ചന്തയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126433/panniyannur-gram-panchayat-organized-njatuvela-chanta-and-farmers-sabha-under-the-leadership-of-krishi-bhawan)