---
title: "സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് സംശയം, കണ്ണൂരിൽ ഡോക്ടറെ കാണാനില്ല ; പരാതി നൽകി ഐ എം എ"
english_title: "Doctors are not found in Kannur, suspected to be fake certificates;IMA filed a complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126409/doctors-are-not-found-in-kannur-suspected-to-be-fake-certificatesima-filed-a-complaint"
published_at: "2023-07-01T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fdb80d5132_download_(3).jpg"
keywords: []
---

# സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് സംശയം, കണ്ണൂരിൽ ഡോക്ടറെ കാണാനില്ല ; പരാതി നൽകി ഐ എം എ

> **Lead Summary:** ** കണ്ണൂർ **: തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. മുജീബ് റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ഡോക്ടർക്കെതി രെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം പ്രകടിപ്പിച്ചായി രുന്നു പരാതി.

## Article Content

** കണ്ണൂർ **: തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. മുജീബ് റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ഡോക്ടർക്കെതി രെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം പ്രകടിപ്പിച്ചായി രുന്നു പരാതി.

തളിപ്പറമ്പിലും, കുറുമാത്തൂ രിലും രണ്ടുവർഷത്തോളമായി രോഗികളെ ചികിത്സിച്ച ഡോ. മുജീബ് റഹ്മാന്റെ രജിസ്ട്രേഷൻ നമ്പറിൽ മറ്റൊരു മുജീബ് റഹ്മാന്റെ പേര് കണ്ടതോടെ യാണ് ഐ.എം.എ.ക്ക് സംശയമുണ്ടായത്.

ഇതോടെ ആശുപത്രി അധികാരികൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. പിന്നീട് ഈ ഡോക്ടർ ആസ്പത്രിയിലെത്തിയില്ലെന്നാണ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം കുറുമാത്തൂർ -കൂനം റോഡിലാണ് താമസിച്ചത്. ഇപ്പോൾ ഒരുമാസത്തിലേറെയായി വീട്ടിൽ വരാറില്ല. മുജീബ് റഹ്മാന്റെ രജിസ്ട്രേഷൻ നമ്പറും, യോഗ്യത യും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡോക്ടർമാരുടെ സംഘടന പരാതി നൽകിയിട്ടുണ്ട്.

ഡോക്ടറെ കണ്ടെത്തിയാലേ പരാതിയിൽ പറയുന്ന കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസു കളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126409/doctors-are-not-found-in-kannur-suspected-to-be-fake-certificatesima-filed-a-complaint)