---
title: "മാഹി അഴിയൂരിൽ മോഷ്ടാക്കൾ വിലസുന്നു ; അടച്ചിട്ട വീട്ടിൽ നിന്നും 13 പവനും, 38000 രൂപയും കവർന്നു"
english_title: "Thieves  in Mahi Azhiyur;13 Pawan and 38000 rupees were stolen from the closed house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126389/thieves-in-mahi-azhiyur13-pawan-and-38000-rupees-were-stolen-from-the-closed-house"
published_at: "2023-07-01T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fd167d0273_Untitled-3_copy.jpg"
keywords: []
---

# മാഹി അഴിയൂരിൽ മോഷ്ടാക്കൾ വിലസുന്നു ; അടച്ചിട്ട വീട്ടിൽ നിന്നും 13 പവനും, 38000 രൂപയും കവർന്നു

> **Lead Summary:** **മാഹി:** മാഹി അഴിയൂർ ഷംസ് ഓഡി റ്റോറിയത്തിന് സമീപത്തെ കോമത്ത് കൊയിലോത്ത് വേണുവിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. 13 പവനും, 38,000 രൂപയുമാണ് കവർന്നത്. വീട്ടുകാർ ചെന്നൈയിൽ പോയ സമയത്താണ് കവർച്ച നടന്നത്.

## Article Content

**മാഹി:** മാഹി അഴിയൂർ ഷംസ് ഓഡി റ്റോറിയത്തിന് സമീപത്തെ കോമത്ത് കൊയിലോത്ത് വേണുവിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. 13 പവനും, 38,000 രൂപയുമാണ് കവർന്നത്. വീട്ടുകാർ ചെന്നൈയിൽ പോയ സമയത്താണ് കവർച്ച നടന്നത്.

വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. ചോമ്പാല പോലീസും, വിരലടയാള വിദഗ്ധരും ശ്വാനസേനയും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. ബുധനാഴ്ച രാത്രി മൂന്നാം വാർഡിൽ കാരോത്ത് ഗേറ്റിന് സമീപത്തെ മൂന്ന് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു.

അന്നു തന്നെയാകും വേണുവിന്റെ വീട്ടിൽ കവർച്ച നടന്നതെന്നാണ് പോലീസ് നിഗമനം. മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെ പഞ്ചായത്ത് അംഗത്തി ന്റെയും യുവാക്കളുടെയും നേതൃത്വത്തിൽ കാവൽക്കൂട്ടം മൂന്നാം വാർഡ് വാട്സാപ്പ് കൂട്ടായ്മ രൂപവത്കരിച്ചു. രാത്രിപരിശോധന നടത്തും. മുഴുവൻ സമയവും സ്ക്വാഡുകൾ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126389/thieves-in-mahi-azhiyur13-pawan-and-38000-rupees-were-stolen-from-the-closed-house)