---
title: "കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താൻ വിജിലൻസ്."
english_title: "Vigilance to trace assets and income of KPCC president K Sudhakaran."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126328/vigilance-to-trace-assets-and-income-of-kpcc-president-k-sudhakaran"
published_at: "2023-07-01T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fb3ef04f60_Untitled-2_copy.jpg"
keywords: []
---

# കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താൻ വിജിലൻസ്.

> **Lead Summary:** **കണ്ണൂർ : ** കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താൻ വിജിലൻസ്. ലോക്സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പിയാണ് എം പി എന്ന നിലയിൽ വരുമാനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ കത്ത് നൽകിയത്..

## Article Content

**കണ്ണൂർ : ** കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താൻ വിജിലൻസ്. ലോക്സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പിയാണ് എം പി എന്ന നിലയിൽ വരുമാനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ കത്ത് നൽകിയത്..

സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലന്‍സ് അറിയിച്ചു. സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്.

പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. സ്‌പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരന്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കള്ളപ്പണം അക്കൗണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126328/vigilance-to-trace-assets-and-income-of-kpcc-president-k-sudhakaran)