---
title: "മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിനെ ചൊല്ലി തർക്കം, സി പി എം ലോക്കൽ സെക്രട്ടറിക്കും, തലശേരിയിൽ നിന്നെത്തിയ ജഗന്നാഥ് സേവാകേന്ദ്രം ആംബുലൻസിനും, സഹായികൾക്ക്  നേരെയും അക്രമം"
english_title: "Argument over putting the dead body on public display, violence against CPM local secretary, Jagannath Seva Kendram Ambulance from Thalassery and helpers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126286/argument-over-putting-the-dead-body-on-public-display-violence-against-cpm-local-secretary-jagannath-seva-kendram-ambulance-from-thalassery-and-helpers"
published_at: "2023-07-01T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f877955ca1_Untitled-1_copy.jpg"
keywords: []
---

# മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിനെ ചൊല്ലി തർക്കം, സി പി എം ലോക്കൽ സെക്രട്ടറിക്കും, തലശേരിയിൽ നിന്നെത്തിയ ജഗന്നാഥ് സേവാകേന്ദ്രം ആംബുലൻസിനും, സഹായികൾക്ക്  നേരെയും അക്രമം

> **Lead Summary:** **തലശേരി: ** മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിനെച്ചൊല്ലി സംഘർഷം. മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് നേരെ അക്രമം നടന്നു. ആംബുലൻസ് ഡ്രൈവർ തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി വി.എം. അജിത്ത് , സഹായി വിപിൻ എന്നിവർക്ക് മർദനമേറ്റു.

## Article Content

**തലശേരി: ** മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിനെച്ചൊല്ലി സംഘർഷം. മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് നേരെ അക്രമം നടന്നു. ആംബുലൻസ് ഡ്രൈവർ തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി വി.എം. അജിത്ത് , സഹായി വിപിൻ എന്നിവർക്ക് മർദനമേറ്റു.

ആംബുലൻസിനും കേടുപാട് സംഭവിച്ചു. സി.പി.എം കോളോളം ലോക്കൽ സെക്രട്ടറി പി.പി.നൗഫലിനെ (43) ഒരു സംഘം ആക്രമിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കൂടാളി ഹൈസ്കൂളിലെ ക്ലർക്ക് ഇരിട്ടി കീഴൂർ കാർത്തികയിൽ വിമൽ കൃഷ്ണന്റെ (39) മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന തിനെച്ചൊല്ലിയായിരുന്നു സംഘർഷം.

കൂടാളി ഹൈസ്കൂളിൽ പൊതുദർശന ത്തിന് വച്ച ശേഷം തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കാനാണത്രെ തീരുമാനിച്ചത്. കോഴിക്കോട് മെഡി. കോളേജിൽ രാവിലെ മരണമടഞ്ഞ വിമൽ കൃഷ്ണന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ വൈകിയിരുന്നുവത്രെ.

ഇത് കാരണം മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെക്കാനാവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്ന് മണിക്കൂറിനകം മൃതദേഹം സംസ്കരിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായും ബന്ധുക്കൾ പറയുന്നു. കാണേണ്ടവർ തറവാട്ട് വീട്ടിലെത്തി കണ്ടാൽ മതിയെന്ന് ബന്ധുക്കൾ നിലപാടെടുത്തു.

ഇതേ ചൊല്ലി യായിരുന്നു സംഘർഷം ഉടലെടുത്തത്. പോലീസെത്തി മൃതദേഹം അൽപ്പനേരം പൊതുദർശനത്തിന് വച്ചശേഷമാണ് വീട്ടിലേക്ക് കൊണ്ടു പോയത്. വീട്ടിൽ നിന്നും മൃതദേഹം എടുത്തതോടെ സംഘർഷം ഉടലെടു ക്കുകയായിരുന്നു. നൗഫലിന്റെ പരാ തിയിൽ ശ്യാം, സജു, പ്രതീഷ്, ശ്രീരാമൻ എന്നി വർക്കും അഭിജിത്തിന്റെ പരാതിയിൽ മറ്റൊരു കേസും മട്ടന്നൂർ പോലീസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126286/argument-over-putting-the-dead-body-on-public-display-violence-against-cpm-local-secretary-jagannath-seva-kendram-ambulance-from-thalassery-and-helpers)