---
title: "സമൂഹത്തിന് ഭീഷണി ; ചെറുവാഞ്ചേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ച് കണ്ണവം പൊലീസ്"
english_title: "A threat to society;Kannavam police arrested Cheruvancheri resident and put him in jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126200/a-threat-to-societykannavam-police-arrested-cheruvancheri-resident-and-put-him-in-jail"
published_at: "2023-06-30T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649edd07b4170_Untitled-1_copy.jpg"
keywords: []
---

# സമൂഹത്തിന് ഭീഷണി ; ചെറുവാഞ്ചേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ച് കണ്ണവം പൊലീസ്

> **Lead Summary:** **ചെറുവാഞ്ചേരി: ** കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ - കഞ്ചാവ് കേസുകളിൽ പ്രതിയായ ചെറുവഞ്ചേരി സ്വദേശി സൗരവി നെയാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണവം എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

## Article Content

**ചെറുവാഞ്ചേരി: ** കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ - കഞ്ചാവ് കേസുകളിൽ പ്രതിയായ ചെറുവഞ്ചേരി സ്വദേശി സൗരവി നെയാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണവം എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി അജിത് കുമാർ ഐ. പി. എസി ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കണ്ണൂർ സിറ്റി കമ്മിഷണറുടെ നിർദേശപ്രകാരം ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126200/a-threat-to-societykannavam-police-arrested-cheruvancheri-resident-and-put-him-in-jail)