---
title: "പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ "
english_title: "Nudity against a minor girl;The youth was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126151/nudity-against-a-minor-girlthe-youth-was-arrested"
published_at: "2023-06-30T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ea3ccd88ac_Untitled-1_copy.jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ : ** പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. മൊറാഴ സ്വദേശി പി. സന്ദീപിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശന്റെ നേതൃത്വത്തിൽ എസ് ഐ ടി. ഗോവിന്ദൻ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ : ** പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. മൊറാഴ സ്വദേശി പി. സന്ദീപിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശന്റെ നേതൃത്വത്തിൽ എസ് ഐ ടി. ഗോവിന്ദൻ അറസ്റ്റ് ചെയ്തത്.

2022 ഫെബ്രുവരി മുതൽ 2023 ജൂൺ 23 വരെയുള്ള കാലഘട്ടത്തിൽ പലപ്പോഴായി ഇയാൾ പെൺകുട്ടിയെ പിറകേ നടന്ന് ശല്യം ചെയ്യുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി. കടയിൽ പോവുകയായിരുന്ന കുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126151/nudity-against-a-minor-girlthe-youth-was-arrested)