---
title: " കേന്ദ്രസർക്കാരിന്റെ അവഗണന; കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം മുടങ്ങുന്നു "
english_title: "Neglect of the Central Government;The development of Kannur airport is stalled"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126138/neglect-of-the-central-governmentthe-development-of-kannur-airport-is-stalled"
published_at: "2023-06-30T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e9ebabfbfa_Untitled-1_copy.jpg"
keywords: []
---

#  കേന്ദ്രസർക്കാരിന്റെ അവഗണന; കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം മുടങ്ങുന്നു 

> **Lead Summary:** **കണ്ണൂർ: **ഭൂമി ഏറ്റെടുത്ത്‌ നൽകുന്നതിൽ കാലതാമസമെന്ന്‌ പറഞ്ഞ്‌ കേന്ദ്ര വ്യോമയാനമന്ത്രാലയം കരിപ്പൂരിൽ വിമാനങ്ങളെ വിലക്കുമ്പോൾ, സ്ഥലം ഏറ്റെടുത്ത്‌ നൽകിയ കണ്ണൂരിനും രക്ഷയില്ല. കേന്ദ്രസർക്കാരിന്റെ അവഗണനയിൽ രണ്ട്‌ വിമാനത്താവളങ്ങളുടെയും വികസനം മുടങ്ങുക യാണ്‌. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ വിറ്റതുപോലെ ഇതും സ്വകാര്യവൽക്കരിക്കുയാണ്‌ ലക്ഷ്യം.

## Article Content

**കണ്ണൂർ: **ഭൂമി ഏറ്റെടുത്ത്‌ നൽകുന്നതിൽ കാലതാമസമെന്ന്‌ പറഞ്ഞ്‌ കേന്ദ്ര വ്യോമയാനമന്ത്രാലയം കരിപ്പൂരിൽ വിമാനങ്ങളെ വിലക്കുമ്പോൾ, സ്ഥലം ഏറ്റെടുത്ത്‌ നൽകിയ കണ്ണൂരിനും രക്ഷയില്ല. കേന്ദ്രസർക്കാരിന്റെ അവഗണനയിൽ രണ്ട്‌ വിമാനത്താവളങ്ങളുടെയും വികസനം മുടങ്ങുക യാണ്‌. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ വിറ്റതുപോലെ ഇതും സ്വകാര്യവൽക്കരിക്കുയാണ്‌ ലക്ഷ്യം.

കണ്ണൂർ വിമാനത്താവള വികസനത്തിന്‌ വിദേശ വിമാന സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകാൻ കേന്ദ്രത്തിന്‌ ഒരു തടസ്സവുമില്ല. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാമുണ്ട്‌. വിമാനത്താവളം ഗ്രാമത്തിലാണെന്നും കോഴിക്കോട് വിമാനത്താവളത്തിന്‌ പോയിന്റ് ഓഫ് കോൾ പദവിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌ നിഷേധിക്കുന്നത്‌.

വൈഡ് ബോഡി വിമാനങ്ങൾക്കുള്ള 3050 മീറ്റർ റൺവേയാണ്‌ കണ്ണൂരിലേത്‌. 4,000 മീറ്റർവരെ നീട്ടാനുമാകും. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ ഏരിയയിൽ ഒരു മണിക്കൂറിൽ 2,000 യാത്രക്കാരെ ഉൾക്കൊള്ളാനാകും. വടക്കൻ ജില്ലകളിലെയും കർണാടകത്തിലെ കുടക്‌, മൈസൂരു, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളിലെയും യാത്രക്കാർക്ക്‌ പ്രയോജനപ്പെടുത്താം.

കാർഷിക മേഖലയിലെ കുതിച്ചുചാട്ടത്തിന്‌ സഹായമാകുംവിധം കാർഗോ കോംപ്ലക്സും ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിച്ചി ട്ടില്ല. വിദേശ വിമാന സർവീസ്‌ ആരംഭിക്കാത്തത് വള‍ർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ഗോ ഫസ്റ്റ് എയർലൈൻസിന്റെ സർവീസ്‌ നിർത്തിയതോടെ പ്രതിസന്ധി കൂടി. പ്രതിമാസം 240 സർവീസ്‌ നിലച്ചപ്പോൾ നഷ്ടം നാല് കോടി രൂപയാണ്‌. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ്‌ അവശേഷിക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126138/neglect-of-the-central-governmentthe-development-of-kannur-airport-is-stalled)