---
title: "രൂപീകരിച്ചിട്ട് 33 വർഷം ; പാനൂർ ലയൺസിൻ്റെ ആദ്യ വനിതാ പ്രസിഡണ്ടായി ഗീത കൊമ്മേരി "
english_title: "33 years since its formation;Geetha Kommeri became the first woman president of Pannoor Lions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126124/33-years-since-its-formationgeetha-kommeri-became-the-first-woman-president-of-pannoor-lions"
published_at: "2023-06-30T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e91d61c312_Untitled-6_copy.jpg"
keywords: []
---

# രൂപീകരിച്ചിട്ട് 33 വർഷം ; പാനൂർ ലയൺസിൻ്റെ ആദ്യ വനിതാ പ്രസിഡണ്ടായി ഗീത കൊമ്മേരി 

> **Lead Summary:** **പാനൂർ :** 1990 ൽ രൂപീകരിച്ച പാനൂർ ലയൺസ് ക്ലബിനെ ഇനി ഗീത ടീച്ചർ നയിക്കും. 33 വർഷത്തെ ക്ലബിൻ്റെ ചരിത്രത്തിലെ ആദ്യ പ്രസിഡണ്ടാണ് രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ കെ. കൃഷ്ണൻ മാസ്റ്ററുടെ ഭാര്യയായ ഗീത ടീച്ചർ.

## Article Content

**പാനൂർ :** 1990 ൽ രൂപീകരിച്ച പാനൂർ ലയൺസ് ക്ലബിനെ ഇനി ഗീത ടീച്ചർ നയിക്കും. 33 വർഷത്തെ ക്ലബിൻ്റെ ചരിത്രത്തിലെ ആദ്യ പ്രസിഡണ്ടാണ് രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ കെ. കൃഷ്ണൻ മാസ്റ്ററുടെ ഭാര്യയായ ഗീത ടീച്ചർ.

സ്ഥാനാരോഹണ ചടങ്ങ് രവി ഗുപ്ത പി.എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.മുൻ പ്രസിഡണ്ട് കെ.പി സുനിൽ കുമാർ അധ്യക്ഷനായി. എസ്.ബിജോയ്, സജീവ് മാണിയത്ത്, പ്രകാശ് കാണി, കെ.പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ഗീത ടീച്ചർക്ക് പുറമെ സെക്രട്ടറിയായി എം.ജി മനീഷിനെയും, ട്രഷററായി സൂരജ് ധർമ്മാലയവും പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126124/33-years-since-its-formationgeetha-kommeri-became-the-first-woman-president-of-pannoor-lions)