---
title: "തലശേരിയിൽ ശൗചാലയത്തിൽ ചില്ലറ തർക്കം,  അടിയേറ്റ് 50 കാരന്  തലക്ക് പരിക്ക് ; 2 പേർ അറസ്റ്റിൽ"
english_title: "A 50-year-old man was beaten and injured in a dispute in a toilet in Thalassery;2 people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126107/a-50-year-old-man-was-beaten-and-injured-in-a-dispute-in-a-toilet-in-thalassery2-people-were-arrested"
published_at: "2023-06-30T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e857357f4f_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ ശൗചാലയത്തിൽ ചില്ലറ തർക്കം,  അടിയേറ്റ് 50 കാരന്  തലക്ക് പരിക്ക് ; 2 പേർ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: ** നൂറ് രൂപയുടെ നോട്ടുമായി ശൗചാലയത്തിലെത്തിയ 50 കാരന് കിട്ടിയത് 95 രൂപയുടെ നാണയത്തുട്ടുകളും, തലക്കടിയും. കഴിഞ്ഞ ദിവസം രാത്രിയിൽ ആറളം ഓടക്കാട്ടെ ഷാഹിദ മൻസിലിൽ അശ്റഫിനാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നും ദുരനുഭവമുണ്ടായത്‌.

## Article Content

**തലശ്ശേരി: ** നൂറ് രൂപയുടെ നോട്ടുമായി ശൗചാലയത്തിലെത്തിയ 50 കാരന് കിട്ടിയത് 95 രൂപയുടെ നാണയത്തുട്ടുകളും, തലക്കടിയും. കഴിഞ്ഞ ദിവസം രാത്രിയിൽ ആറളം ഓടക്കാട്ടെ ഷാഹിദ മൻസിലിൽ അശ്റഫിനാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നും ദുരനുഭവമുണ്ടായത്‌.

പരിക്കേറ്റ അഷ്റഫിൻ്റെ പരാതിയിൽ കേസെടുത്ത തലശ്ശേരി പോലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ വിനോദ് കുമാർ (43), ശിവകുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കംഫർട്ട് സ്റ്റേഷനിലെ കരാർ തൊഴിലാളികളാണ്. ഇന്ത്യൻ ശിക്ഷാ നിയമം 308,324 വകുപ്പിലാണ് കേസ്. കോടതി രണ്ട് പേരെയും റിമാൻ്റ് ചെയ്ത് ജയിലിലടച്ചു.

രാത്രി 10 മണിയോടെ മൂത്രപ്പുരയിൽ പോകാനെത്തിയ അശ്റഫിൻ്റെ കൈയ്യിൽ 100 രൂപയുടെ ഒറ്റനോട്ടും ചില്ലറയായി 3 രൂപയും മാത്രമേ ഉണ്ടായുള്ളൂ. 5 രൂപയാണ് ചാർജ്. മൂന്ന് രൂപ പോരെന്നും 5 രൂപ തന്നെ വേണമെന്ന് നിർബ്ബന്ധിച്ചതിനാൽ അശ്റഫ് 100 രൂപ നോട്ട് നൽകി. ബാക്കി 95 രൂപയുടെ ചില്ലറ വാരി നൽകിയപ്പോൾ അശ്റഫ് വാങ്ങിയില്ല. വാക്ക് തർക്കത്തിനിടയിൽ പണം വാങ്ങാതെ തിരിഞ്ഞു നടക്കുകയായിരുന്ന അശ്റഫിനെ വിനോദും ശിവനും മുളവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126107/a-50-year-old-man-was-beaten-and-injured-in-a-dispute-in-a-toilet-in-thalassery2-people-were-arrested)