---
title: "വ്യാജസിദ്ധന്റെ കെണിയിൽ നിന്ന് വിദ്യാർഥിനിയെ കൂത്തുപറമ്പ് പോലീസ് മോചിപ്പിച്ചു."
english_title: "The Koothuparam police freed the student from the trap of the impostor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126095/the-koothuparam-police-freed-the-student-from-the-trap-of-the-impostor"
published_at: "2023-06-30T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e7d1fb784d_Untitled-2_copy.jpg"
keywords: []
---

# വ്യാജസിദ്ധന്റെ കെണിയിൽ നിന്ന് വിദ്യാർഥിനിയെ കൂത്തുപറമ്പ് പോലീസ് മോചിപ്പിച്ചു.

> **Lead Summary:** **കൂത്തുപറമ്പ്: ** വ്യാജസിദ്ധന്റെ കെണിയിൽ നിന്ന് വിദ്യാർഥിനിയെ കൂത്തുപറമ്പ് പോലീസ് മോചിപ്പിച്ചു. മകൾ വ്യാജ സിദ്ധൻ്റെ കസ്റ്റഡി യിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ കഴിഞ്ഞ ദിവസം പോലീസിന്റെ സഖി ഹെല്പ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

## Article Content

**കൂത്തുപറമ്പ്: ** വ്യാജസിദ്ധന്റെ കെണിയിൽ നിന്ന് വിദ്യാർഥിനിയെ കൂത്തുപറമ്പ് പോലീസ് മോചിപ്പിച്ചു. മകൾ വ്യാജ സിദ്ധൻ്റെ കസ്റ്റഡി യിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ കഴിഞ്ഞ ദിവസം പോലീസിന്റെ സഖി ഹെല്പ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

മകൾ ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ ഉയർന്ന മാർക്ക് ലഭിക്കാനാണ് രക്ഷിതാക്കൾ വ്യാജസിദ്ധന്റെ അടുത്തെത്തിയത്. പിന്നീട് കുട്ടി വ്യാജ സിദ്ധന്റെ നിയന്ത്രണത്തി ലായി. ഒഴിവ് ദിവസങ്ങളിൽ കുട്ടി കൂത്തുപറമ്പിലെ ഇയാളുടെ കേന്ദ്രത്തിലെത്തുകയും ഇയാളോടൊപ്പം ചെലവഴിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.

പോലീസ് വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തി കുട്ടിയെയും വ്യാജസിദ്ധനെയും കസ്റ്റഡിയിലെടു ത്തു. കുട്ടിയെ സഖിയിൽ ഏൽ പ്പിച്ച് മൊഴി എടുത്തു. കുട്ടിക്കും, രക്ഷിതാക്കൾക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126095/the-koothuparam-police-freed-the-student-from-the-trap-of-the-impostor)