---
title: "തലശ്ശേരി-മാഹി ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക് "
english_title: "Bikes collide and accident on Thalassery-Mahi Bypass;Four people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126062/bikes-collide-and-accident-on-thalassery-mahi-bypassfour-people-were-injured"
published_at: "2023-06-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e68d44066b_649e67923c441_accident.jpg"
keywords: []
---

# തലശ്ശേരി-മാഹി ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക് 

> **Lead Summary:** **മാഹി: ** ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ നാല് പേർക്ക് സാരമായി പരിക്കേറ്റു. മാഹി ചാലക്കരയിലെ രണ്ട് പേർക്കും തലശ്ശേരി മാക്കൂട്ടം പുന്നോൽ സ്വദേശികളുമായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെ തലശ്ശേരി-മാഹി ബൈപ്പാസിൽ ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മങ്ങാട് - പള്ളിപ്രം ഭാഗത്താണ് അപകടം.

## Article Content

**മാഹി: ** ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ നാല് പേർക്ക് സാരമായി പരിക്കേറ്റു. മാഹി ചാലക്കരയിലെ രണ്ട് പേർക്കും തലശ്ശേരി മാക്കൂട്ടം പുന്നോൽ സ്വദേശികളുമായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെ തലശ്ശേരി-മാഹി ബൈപ്പാസിൽ ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മങ്ങാട് - പള്ളിപ്രം ഭാഗത്താണ് അപകടം.

ചാലക്കര പി.എം.ടി.ഷെഡിന് സമീപം കേളോത്ത് വീട്ടിലെ നവാഫ് ഇസ്മയിൽ (20), യാസിർ മുഹമ്മദ് (11) എന്നിവരെ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ സാരമുള്ളതാണ്. മാക്കൂട്ടത്തെ ജസീല മൻസിലിൽ മുഹമ്മദ് സഹൽ (19), പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദിന് സമീപത്തെ ഫഹിം (17) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചാലക്കരയിൽ നിന്നും യാസിർ മുഹമ്മദിനെ അഴിയൂരിലെ വീട്ടിലെത്തിക്കാൻ സ്കൂട്ടറിൽ പോകുമ്പോൾ എതിൽ ദിശയിൽ നിന്നും പുന്നോൽ സ്വദേശികൾ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126062/bikes-collide-and-accident-on-thalassery-mahi-bypassfour-people-were-injured)