---
title: "നിർമാണം  നടക്കുന്ന വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ തലശേരി സ്വദേശി ചൊക്ലി പൊലീസിൻ്റെ  പിടിയിൽ."
english_title: "Chokli, a native of Thalassery, was caught by the police while trying to steal a house under construction."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126051/chokli-a-native-of-thalassery-was-caught-by-the-police-while-trying-to-steal-a-house-under-construction"
published_at: "2023-06-30T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e63030e722_Untitled-1_copy.jpg"
keywords: []
---

# നിർമാണം  നടക്കുന്ന വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ തലശേരി സ്വദേശി ചൊക്ലി പൊലീസിൻ്റെ  പിടിയിൽ.

> **Lead Summary:** **പുല്ലൂക്കര: ** പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപം പ്രദീപന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവച്ചാണ് രാത്രി 12 മണിയോടെ തലശേരിക്കടുത്ത് പൊന്ന്യം പുല്യോടി കുളപ്പുറത്ത് പി എം നാസറിനെ ചൊക്ലി പൊലിസ് അറസ്റ്റു ചെയ്‌തത്.

## Article Content

**പുല്ലൂക്കര: ** പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപം പ്രദീപന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവച്ചാണ് രാത്രി 12 മണിയോടെ തലശേരിക്കടുത്ത് പൊന്ന്യം പുല്യോടി കുളപ്പുറത്ത് പി എം നാസറിനെ ചൊക്ലി പൊലിസ് അറസ്റ്റു ചെയ്‌തത്.

അസമയത്ത് നിർമാണം നടക്കുന്ന വീട്ടിൽ ചെറിയ വെളിച്ചം ശ്രദ്ധയിൽപ്പെട്ടെത്തിയ പരിസര വാസികളാണ് നാസറിനെ കാണുന്നത്. സംസാരത്തിൽ സംശയം തോന്നിയതോടെ ചൊക്ലി പൊലീസിൽ വിവരമറിയിച്ചു. വീട്ടിൽ സൂക്ഷിച്ച വയറിങ്‌ സാമഗ്രികകൾ ഉൾപ്പെടെ മോഷ്‌ടിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി പൊലിസിനോട്‌ സമ്മതിച്ചു. ഇരുമ്പ് കട്ടർ, കൈയ്യുറകൾ, മുഖംമൂടി, ഹെഡ് ലൈറ്റ് ടോർച്ച് എന്നിവയും പ്രതിയുടെ കൈയ്യിൽ നിന്ന്‌ പൊലിസ് കണ്ടെടുത്തു.

ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ എൻ.സുനിൽകുമാർ, സന്തോഷ് ലാൽ, സി പി ഒ മാരായ കെ.സരൂഷ്, ടി.പി രൂപേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

പ്രതിയുടെ പേരിൽ മറ്റ് കേസുകളുണ്ടോയെന്നും അന്വേഷിച്ചുവരുന്നുണ്ട്. തലശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതല വഹിക്കുന്ന കൂത്ത്പറമ്പ് മജിസ്ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126051/chokli-a-native-of-thalassery-was-caught-by-the-police-while-trying-to-steal-a-house-under-construction)