---
title: "ഒരു ദിവസത്തിനിടെ ചമ്പാടിന് നഷ്ടമായത് 2 ഓട്ടോ ഡ്രൈവർമാരെ"
english_title: "2 auto drivers lost to Champaday in one day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125990/2-auto-drivers-lost-to-champaday-in-one-day"
published_at: "2023-06-29T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dad3c6e928_Untitled-1_copy.jpg"
keywords: []
---

# ഒരു ദിവസത്തിനിടെ ചമ്പാടിന് നഷ്ടമായത് 2 ഓട്ടോ ഡ്രൈവർമാരെ

> **Lead Summary:** **ചമ്പാട് : **ഒരു ദിവസം തികയും മുമ്പ് ചമ്പാട് മേഖലയ്ക്ക് നഷ്ടമായത് 2 ഓട്ടോ ഡ്രൈവർമാരെ. ബുധനാഴ്ച ഉച്ചയോടെയാണ് താഴെ ചമ്പാട് ടൗണിലെ ഓട്ടോ ഡ്രൈവർ പുഞ്ചക്കരയിലെ കുഞ്ഞിപ്പറമ്പത്ത് ഭാസ്കരൻ കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

**ചമ്പാട് : **ഒരു ദിവസം തികയും മുമ്പ് ചമ്പാട് മേഖലയ്ക്ക് നഷ്ടമായത് 2 ഓട്ടോ ഡ്രൈവർമാരെ. ബുധനാഴ്ച ഉച്ചയോടെയാണ് താഴെ ചമ്പാട് ടൗണിലെ ഓട്ടോ ഡ്രൈവർ പുഞ്ചക്കരയിലെ കുഞ്ഞിപ്പറമ്പത്ത് ഭാസ്കരൻ കുഴഞ്ഞുവീണ് മരിച്ചത്.

വ്യാഴാഴ്ച്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കുകയും ചെയ്തു. വൈകീട്ടാണ് അരയാക്കൂലിലെ ഓട്ടോ ഡ്രൈവറായ രവീന്ദ്രൻ വീടിന് സമീപം കുഴഞ്ഞ് വീണത്.ഉടൻ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗമ്യമായ പെരുമാറ്റം കൊണ്ടും, ഇടപെടൽ കൊണ്ടും യാത്രക്കാരുടെ മനം കവർന്ന ഡ്രൈവർമാരായിരുന്നു ഇരുവരും. രവീന്ദ്രൻ്റെ സംസ്കാരം നാളെ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125990/2-auto-drivers-lost-to-champaday-in-one-day)