---
title: "ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എ. സുഗുണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു."
english_title: "Champat Gramyakam Fine Arts Society led by A.Master Sugunan organized the commemoration."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125944/champat-gramyakam-fine-arts-society-led-by-amaster-sugunan-organized-the-commemoration"
published_at: "2023-06-29T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d786845d06_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എ. സുഗുണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** **ചമ്പാട്: ** ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എ. സുഗുണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അധ്യാപനം കൊണ്ട് സമൂഹത്തെ മാറ്റിമറിച്ചയാളാണ് സുഗുണൻ മാസ്റ്റർ.

## Article Content

**ചമ്പാട്: ** ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എ. സുഗുണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അധ്യാപനം കൊണ്ട് സമൂഹത്തെ മാറ്റിമറിച്ചയാളാണ് സുഗുണൻ മാസ്റ്റർ.

നൂറ് ശതമാനം പൂജ്യം നേടിയ വിദ്യാലയത്തെ നൂറ് ശതമാനം വിജയത്തിലെത്തിക്കാൻ കഴിഞ്ഞത് ഇതിന് തെളിവാണെന്നും എം എൽ എ പറഞ്ഞു. ഡോ.കെ.വി ശശിധരൻ അധ്യക്ഷനായി. ചിത്രകാരൻ പ്രേമൻ പൊന്ന്യം അനുസ്മരണ പ്രഭാഷണം നടത്തി.

സിനിമാ നാടക നടൻ രാജേന്ദ്രൻ തായാട്ട്, സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, ടി.കെ ചന്ദ്രമോഹനൻ, വി.ശശി എന്നിവർ സംസാരിച്ചു. കെ.അരവിന്ദൻ സ്വാഗതവും, കെ.രാജൻ നന്ദിയും പറഞ്ഞു.

അരയാക്കൂൽ സ്വദേശിനി ഫാത്തിമ റിസ റിയാസ് വരച്ച സുഗുണൻ മാസ്റ്ററുടെ ചിത്രം എം എൽ എ ഏറ്റുവാങ്ങി മാസ്റ്ററുടെ മകൻ സാമസൂര്യക്ക് കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും, ഗ്രാമ്യകം നടത്തിയ മത്സരങ്ങളിൽ ജേതാക്കളായ അംഗൻവാടി കുട്ടികൾക്കുള്ള ഉപഹാരങ്ങളും എം എൽ എ കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125944/champat-gramyakam-fine-arts-society-led-by-amaster-sugunan-organized-the-commemoration)