---
title: "കണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "A passenger fell from a train in Kannur and met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125832/a-passenger-fell-from-a-train-in-kannur-and-met-a-tragic-end"
published_at: "2023-06-29T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d0c90809d3_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിൽ നിന്ന് വീണു മരിച്ചു.ആലപ്പുഴ ചേർത്തല കണ്ണങ്കര തണ്ണീർമുക്കം സ്വദേശി മാത്യു ജോസഫ് ആണ് മരിച്ചത്. കണ്ണൂർ നടാലിനും എടക്കാടിനും ഇടയിൽ ഇന്നലെ 45 ഓടെയായിരുന്നു അപകടം.

## Article Content

**കണ്ണൂർ: **തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിൽ നിന്ന് വീണു മരിച്ചു.ആലപ്പുഴ ചേർത്തല കണ്ണങ്കര തണ്ണീർമുക്കം സ്വദേശി മാത്യു ജോസഫ് ആണ് മരിച്ചത്. കണ്ണൂർ നടാലിനും എടക്കാടിനും ഇടയിൽ ഇന്നലെ 45 ഓടെയായിരുന്നു അപകടം.

കാഞ്ഞങ്ങാട് ഒരു ചടങ്ങിൽ പങ്കെടുത്ത് മാത്യു അടക്കം ബന്ധുക്കളായ 22 പേർ ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിൻ കണ്ണൂർ വിട്ടപ്പോൾ മാത്യു ശുചി മുറിയിൽ പോയിരുന്നതായും മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇവർ കാഞ്ഞങ്ങാട് എത്തിയത്.മാത്യുവിന്റെ ഭാര്യ- പരേതയായ ജിന. മക്കൾ ടിനോ, ടിന്യ. മരുമക്കൾ - വിപിൻ ,ഡെൻസി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125832/a-passenger-fell-from-a-train-in-kannur-and-met-a-tragic-end)