---
title: "നാഷണൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ് സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല സമരസന്ദേശ ജാഥക്ക് പാനൂരിൽ സ്വീകരണം നൽകി. "
english_title: "The National Coordination Committee of Electricity Employees and Engineers organized the Kannur District-level Samarasandesha Jatha at Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125695/the-national-coordination-committee-of-electricity-employees-and-engineers-organized-the-kannur-district-level-samarasandesha-jatha-at-panur"
published_at: "2023-06-28T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bf945ee74c_Untitled-6_copy.jpg"
keywords: []
---

# നാഷണൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ് സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല സമരസന്ദേശ ജാഥക്ക് പാനൂരിൽ സ്വീകരണം നൽകി. 

> **Lead Summary:** **പാനൂർ **: നാഷണൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ് സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല സമരസന്ദേശ ജാഥക്ക് പാനൂരിൽ സ്വീകരണം നൽകി.

## Article Content

**പാനൂർ **: നാഷണൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ് സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല സമരസന്ദേശ ജാഥക്ക് പാനൂരിൽ സ്വീകരണം നൽകി.

26 ന് പയ്യന്നൂരിൽ നിന്നാരംഭിച്ച ജാഥ നാളെ കണ്ണൂരിൽ സമാപിക്കും. കേന്ദ്ര സർക്കാർ തിട്ടൂരമനുസരിച്ച് സ്മാർട് മീറ്റർ നടപ്പാക്കരുത്, സ്മാർട് മീറ്റർ സ്വകാര്യ മേഖലയിൽ ഘട്ടം ഘട്ടമായി നടപ്പാക്കുക, ജനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളിൽ നിന്നും ബോർഡ് മാനേജ്മെൻ്റ് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.

പാനൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ കെ.രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.ടി.യു പാനൂർ ഏരിയാ പ്രസിഡണ്ട് കെ.കെ സുധീർ കുമാർ അധ്യക്ഷനായി. എൻ.വി അജിത്ത്, ബേബി ജോസഫ്, ഒ.എ സൂരജ്, കെ.സി വിജേഷ്, കെ.പി അനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികൾക്ക് വേണ്ടി ജാഥാ ലീഡറെ ഹാരാർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125695/the-national-coordination-committee-of-electricity-employees-and-engineers-organized-the-kannur-district-level-samarasandesha-jatha-at-panur)