---
title: "ബക്രീദ് അവധി ; സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി "
english_title: "Bakrid holiday;The exams scheduled for tomorrow in the state have been postponed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125642/bakrid-holidaythe-exams-scheduled-for-tomorrow-in-the-state-have-been-postponed"
published_at: "2023-06-28T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bd1186a593_Untitled-4_copy.jpg"
keywords: []
---

# ബക്രീദ് അവധി ; സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി 

> **Lead Summary:** **കണ്ണൂർ :** ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ അറിയിച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്.

## Article Content

**കണ്ണൂർ :** ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ അറിയിച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്.

കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ​ഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്കും കാലടി, ആരോ​ഗ്യ സർവകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ 7, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125642/bakrid-holidaythe-exams-scheduled-for-tomorrow-in-the-state-have-been-postponed)