---
title: "കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ;  നഴ്‌സിങ് അസിസ്റ്റന്‍റ് അറസ്റ്റില്‍."
english_title: "An attempt was made to molest the young woman in the Koothuparamba taluk hospital,Nursing assistant arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125630/an-attempt-was-made-to-molest-the-young-woman-in-the-koothuparamba-taluk-hospitalnursing-assistant-arrested"
published_at: "2023-06-28T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bcb74217d4_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ;  നഴ്‌സിങ് അസിസ്റ്റന്‍റ് അറസ്റ്റില്‍.

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്‍റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയലി നെയാണ് പോലീസ് ഇന്‍സ്പക്ടര്‍ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. മുറിവ് ഡ്രസ് ചെയ്യാനെത്തിയ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്‍റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയലി നെയാണ് പോലീസ് ഇന്‍സ്പക്ടര്‍ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. മുറിവ് ഡ്രസ് ചെയ്യാനെത്തിയ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഞായറാഴ്ച പകല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. മുറിവ് കെട്ടുന്ന മുറിയില്‍ വെച്ചായിരുന്നു അതിക്രമം. യുവതിയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ലൈംഗീക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് പരാതി.

ഇതേതുടര്‍ന്ന് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയ യുവതി സഖി വണ്‍ സ്റ്റോപ് സെന്‍ററിന്‍റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്, ആശുപത്രിയിലെ മുറിവ് വെച്ചു കെട്ടുന്ന മുറിയില്‍ വെച്ച് പീഡിപ്പിച്ചതിനെ തുടര്‍ന്ന് സഖി വണ്‍ സ്റ്റോപ്പ് സെന്‍ററില്‍നിന്നു പോലീസിനെ അറിയിച്ച് യുവതി കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതിനു പിന്നാലെ കൂത്തുപറമ്പ് പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125630/an-attempt-was-made-to-molest-the-young-woman-in-the-koothuparamba-taluk-hospitalnursing-assistant-arrested)