---
title: "കനത്ത മഴ ; ഇരിട്ടിയിൽ  മതിലിടിഞ്ഞ് വീണ് വീട് തകർന്നു "
english_title: "heavy rainThe house collapsed after the wall collapsed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125581/heavy-rainthe-house-collapsed-after-the-wall-collapsed"
published_at: "2023-06-28T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ba0c591ff4_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴ ; ഇരിട്ടിയിൽ  മതിലിടിഞ്ഞ് വീണ് വീട് തകർന്നു 

> **Lead Summary:** **ഇരിട്ടി: ** കനത്ത മഴയെ തുടർന്ന് ഇരിട്ടിയിൽ മതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. അപകടത്തിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**ഇരിട്ടി: ** കനത്ത മഴയെ തുടർന്ന് ഇരിട്ടിയിൽ മതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. അപകടത്തിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് മലയോരത്ത് പെയ്തു കൊണ്ടിരിക്കുന്നത്. ഇതേത്തുടർന്നാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125581/heavy-rainthe-house-collapsed-after-the-wall-collapsed)