---
title: "മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഗിഫ്റ്റൊരുക്കി തിരുവാൽ യുപി"
english_title: "Thiruval UP prepared festive gifts for all students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125518/thiruval-up-prepared-festive-gifts-for-all-students"
published_at: "2023-06-27T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649af9fe213b0_Untitled-1_copy.jpg"
keywords: []
---

# മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഗിഫ്റ്റൊരുക്കി തിരുവാൽ യുപി

> **Lead Summary:** **പാനൂർ :** തിരുവാൽ യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പെരുന്നാൾ ഗിഫ്റ്റ് നൽകി സംഘടിപ്പിച്ച പെരുന്നാൾ പൊലിമ ശ്രദ്ധേയമായി. പെരുന്നാൾ ഗിഫ്റ്റിനൊപ്പം പുതു വസ്ത്രവും നൽകി. പ്രശസ്ത സിനിമ നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ :** തിരുവാൽ യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പെരുന്നാൾ ഗിഫ്റ്റ് നൽകി സംഘടിപ്പിച്ച പെരുന്നാൾ പൊലിമ ശ്രദ്ധേയമായി. പെരുന്നാൾ ഗിഫ്റ്റിനൊപ്പം പുതു വസ്ത്രവും നൽകി. പ്രശസ്ത സിനിമ നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.

വി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ ടി. റസാഖ് പ്രസംഗിച്ചു. പ്രധാനാധ്യാപിക കെ.വി റംല ടീച്ചർ സ്വാഗതവും യു കെ. നാസർ മാസ്റ്റർ നന്ദിയും പറഞു . പെരുന്നാൾ ഗിഫ്റ്റ് സൗദി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എൻ കെ മുസ്തഫ സാഹിബിന്റെയും പെരുന്നാൾ പുതുവസ്ത്രം സുമനസ്സുകളുടെയും സഹകരണത്തോടെയുമാണു വിതരണം ചെയ്തത്. ഇതോടൊനുബന്ധിച്ച് നടന്ന മെഹന്തി ഫെസ്റ്റിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125518/thiruval-up-prepared-festive-gifts-for-all-students)