---
title: "നവമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ കൊളവല്ലൂർ  പൊലീസ്  സാഹസീകമായി  പിടികൂടി ; കടവത്തൂർ സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷം രൂപ"
english_title: "The Kovallur police boldly arrested a young man who pretended to be a young woman and cheated him;A resident of Kadavathur lost Rs 6 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125437/the-kovallur-police-boldly-arrested-a-young-man-who-pretended-to-be-a-young-woman-and-cheated-hima-resident-of-kadavathur-lost-rs-6-lakh"
published_at: "2023-06-27T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa4a577068_Untitled-1_copy.jpg"
keywords: []
---

# നവമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ കൊളവല്ലൂർ  പൊലീസ്  സാഹസീകമായി  പിടികൂടി ; കടവത്തൂർ സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷം രൂപ

> **Lead Summary:** **പാനൂർ :** നവമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ കൊളവല്ലൂർ പൊലീസ് സാഹസീകമായി പിടികൂടി . കടവത്തൂർ സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷം രൂപ നവ മാധ്യമത്തിൽ സ്ത്രീയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ കൊളവല്ലൂർ പൊലീസ് സാഹസികമായി പിടികൂടി.

## Article Content

**പാനൂർ :** നവമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ കൊളവല്ലൂർ പൊലീസ് സാഹസീകമായി പിടികൂടി . കടവത്തൂർ സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷം രൂപ നവ മാധ്യമത്തിൽ സ്ത്രീയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ കൊളവല്ലൂർ പൊലീസ് സാഹസികമായി പിടികൂടി.

ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഊട്ടി ഗൂഡല്ലൂർ സ്വദേശി ഉബൈദുള്ളയാണ് അറസ്റ്റിലായത്. കടവത്തൂർ സ്വദേശി എൻ.കെ മുഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ്.

2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുള്ളയുമായി ബന്ധം സ്ഥാപിക്കുന്നത്. കൂടുതൽ അടുത്തതോടെ പണമിടപാടുമായി. ഇത്തരത്തിൽ പല തവണയായി 6 ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്. ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു.

എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുള്ളയെയാണ്.

നവ മാധ്യമങ്ങളിൽ നിന്നും നേരത്തെ പിൻ വാങ്ങിയതുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ വില്ലനിലേക്ക് പൊലീസെത്തിയത്. ഗൂഡല്ലൂരിൽ നിന്നും പിടികൂടിയ പ്രതിയെ രാവിലെയോടെ കൊളവല്ലൂരെത്തിച്ചു.

കൊളവല്ലൂർ എസ്.ഐ സുഭാഷ്, രാജേഷ് പന്ന്യന്നൂർ, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശേരി എസ്.ഐ അബ്ദുൽ റസാഖിൻ്റെ സേവനവും പ്രതിയെ പിടികൂടുന്നതിന് സഹായകമായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125437/the-kovallur-police-boldly-arrested-a-young-man-who-pretended-to-be-a-young-woman-and-cheated-hima-resident-of-kadavathur-lost-rs-6-lakh)