---
title: "ഓഫീസിലേക്കുള്ള യാത്രാമധ്യേ പാനൂർ  സ്വദേശിയായ  പഞ്ചായത്ത് ഓവർസിയർക്ക് നേരെ ഗുണ്ടാ അക്രമം ;  പൊലീസ് കേസെടുത്തു. "
english_title: "Panchayat Overseer, a native of Panur, was attacked by a gang on his way to office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125270/panchayat-overseer-a-native-of-panur-was-attacked-by-a-gang-on-his-way-to-office"
published_at: "2023-06-26T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b48049f46_Untitled-2_copy.jpg"
keywords: []
---

# ഓഫീസിലേക്കുള്ള യാത്രാമധ്യേ പാനൂർ  സ്വദേശിയായ  പഞ്ചായത്ത് ഓവർസിയർക്ക് നേരെ ഗുണ്ടാ അക്രമം ;  പൊലീസ് കേസെടുത്തു. 

> **Lead Summary:** **പാനൂർ : ** ഓഫീസിലേക്കുള്ള യാത്രാമധ്യേ പാനൂർ സ്വദേശിയായ പഞ്ചായത്ത് ഓവർസിയർക്ക് നേരെ ഗുണ്ടാ അക്രമം ; പൊലീസ് കേസെടുത്തു. ഓഫിസിലേക്കുള്ള വഴിയിൽ മാലൂർ പഞ്ചായത്ത് ഓവർസിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു. പാനൂരിനടുത്ത് ചമ്പാട് കൂരാറ സ്വദേശി ചേറോളി വീട്ടിൽ സി.കെ.രഞ്ജിത്ത് കുമാറാണ് ആക്രമിക്കപ്പെട്ടത്.

## Article Content

**പാനൂർ : ** ഓഫീസിലേക്കുള്ള യാത്രാമധ്യേ പാനൂർ സ്വദേശിയായ പഞ്ചായത്ത് ഓവർസിയർക്ക് നേരെ ഗുണ്ടാ അക്രമം ; പൊലീസ് കേസെടുത്തു. ഓഫിസിലേക്കുള്ള വഴിയിൽ മാലൂർ പഞ്ചായത്ത് ഓവർസിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു. പാനൂരിനടുത്ത് ചമ്പാട് കൂരാറ സ്വദേശി ചേറോളി വീട്ടിൽ സി.കെ.രഞ്ജിത്ത് കുമാറാണ് ആക്രമിക്കപ്പെട്ടത്.

കഴുത്തിനും മുഖത്തും നെഞ്ചിലും അടിയേറ്റ പരിക്കുകളോടെ രഞ്ജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുണ്ട്. പരാതിയെ തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് പോലിസ് കേസെടുത്തു. ശിവപുരം കെ.പി.കെ.നഗറിലുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം രാവിലെ രഞ്ജിത്ത് കുമാർ കൈയ്യേറ്റത്തിനിരയായത്. വെള്ളകാറിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വഴി തടഞ്ഞ് തല്ലിയതത്രെ. ആരോ നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് തന്നെ തല്ലിയതെന്നും, നല്ല പരിശീലനം ലഭിച്ചവരാണ് അക്രമിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാനത്തുടനീളം ഓവർസിയർമാർ ആക്രമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125270/panchayat-overseer-a-native-of-panur-was-attacked-by-a-gang-on-his-way-to-office)