---
title: "ചലച്ചിത്ര നടൻ സി.വി ദേവ് ഇനി ഓർമ്മ "
english_title: "Film actor CV Dev is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125239/film-actor-cv-dev-is-now-remembered"
published_at: "2023-06-26T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64999b7d71f1c_Untitled-3_copy.jpg"
keywords: []
---

# ചലച്ചിത്ര നടൻ സി.വി ദേവ് ഇനി ഓർമ്മ 

> **Lead Summary:** ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

## Article Content

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സന്ദേശത്തിലെ ആര്‍ഡിപിക്കാരൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ലേ ആനക്കാരൻ, ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷ്, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, ഞാനിലെ കുഞ്ഞമ്പുവേട്ടൻ, ഉറുമ്പുകൾ ഉറങ്ങാറില്ല യിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ. കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ  തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125239/film-actor-cv-dev-is-now-remembered)