---
title: "വായനാമൃതം " വായനാ പക്ഷാചരണ സമാപനം ഉദ്ഘാടനം ചെയ്തു"
english_title: "Vadagamritham "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125236/vadagamritham-vadagamratham-was-inaugurated-by-the-closing-ceremony-of-vadagam"
published_at: "2023-06-26T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649996e443178_Untitled-2_copy.jpg"
keywords: []
---

# വായനാമൃതം " വായനാ പക്ഷാചരണ സമാപനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാറാട് : പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന് സമാപനമായി.പ്രമുഖ ബാലസാഹിത്യകാരനും 30 ഓളം പുസ്തകങ്ങളുടെ രചയിതാവുമായ രാജു കാട്ടുപുനം ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

പാറാട് : പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന് സമാപനമായി.പ്രമുഖ ബാലസാഹിത്യകാരനും 30 ഓളം പുസ്തകങ്ങളുടെ രചയിതാവുമായ രാജു കാട്ടുപുനം ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വായന മനുഷ്യമനസ്സിനെ വിമലീകരിക്കുമെന്നും വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന പി.എൻ പണിക്കരുടെ ആപ്ത വാക്യം എന്നും സ്വജീവിതത്തിൽ പ്രായോഗികമാക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.പ്രിൻസിപ്പൽ എം ശ്രീജ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി മിനി, മുൻ പി.ഒ.സഫറിക് സഹദ്, കെ.സിഷ, വത്സരാജ് മണലാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125236/vadagamritham-vadagamratham-was-inaugurated-by-the-closing-ceremony-of-vadagam)