---
title: "അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചു ; ആകാശ് തില്ലങ്കേരിക്കെതിരെ കേസ്"
english_title: "The assistant jailer was beaten;Case against Akash Tillankeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125098/the-assistant-jailer-was-beatencase-against-akash-tillankeri"
published_at: "2023-06-26T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992610f0e4c_Untitled-5_copy.jpg"
keywords: []
---

# അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചു ; ആകാശ് തില്ലങ്കേരിക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ : ** വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവം. ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശിനെതിരെ കേസെടുത്തത്.

## Article Content

**കണ്ണൂർ : ** വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവം. ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശിനെതിരെ കേസെടുത്തത്.

സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് എഫ്ഐആറിൽ പറഞ്ഞു . ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കേസ്. പരുക്കേറ്റ അസിസ്റ്റന്റ് ജയിലർ രാഹുലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125098/the-assistant-jailer-was-beatencase-against-akash-tillankeri)