---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം തിങ്കളാഴ്ച "
english_title: "Foundation Stone Laying of Panoor Block Panchayat Family Health Center on Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125022/foundation-stone-laying-of-panoor-block-panchayat-family-health-center-on-monday"
published_at: "2023-06-25T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64986c5abc68c_Untitled-9_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം തിങ്കളാഴ്ച 

> **Lead Summary:** **പാനൂർ: ** പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം തിങ്കളാഴ്ച ; കെട്ടിടം പണിയുന്നത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് വൈകീട്ട് 3.30ന് പന്ന്യന്നൂരിൽ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്.

## Article Content

**പാനൂർ: ** പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം തിങ്കളാഴ്ച ; കെട്ടിടം പണിയുന്നത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് വൈകീട്ട് 3.30ന് പന്ന്യന്നൂരിൽ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററായി പ്രവർത്തിച്ചു വന്നിരുന്ന ആരോഗ്യ കേന്ദ്രമാണ് പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തിയത്. പുതിയ ഫാമിലി ഹെൽത്ത് സെൻ്ററിനുള്ള കെട്ടിട നിർമ്മാണത്തിൻ്റെ ഭാഗമായി നടക്കുന്ന ശിലാസ്ഥാപനം നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷത വഹിക്കും. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്പീക്കർ അനുവദിച്ച ഒരു കോടി അമ്പതുലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ഗ്രാൻഡിൽ നിന്നും അനുവദിച്ച 25, 50,000 രൂപ ഉപയോഗിച്ച് ലാബ് കെട്ടിടവും അനുബന്ധ സംവിധാനവും ഒരുക്കുമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ പറഞ്ഞു.

10 കോടി രൂപയുടെ ഡിപിആർ ആണ് പദ്ധതിക്കായി തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഒരു നിലയാണ് പൂർത്തീകരിക്കുക. മൂന്ന് നിലകളുള്ള കെട്ടിടം നബാർഡിൻ്റെ സഹായത്തോടെയാണ് പണിയുകയെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി സുഭാഷ് പറഞ്ഞു. കണ്ണൂർ ഡി.എം.ഒ ഡോ. കെ. നാരായണ നായിക് റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട്മാരായ സി.കെ അശോകൻ, സി.കെ രമ്യ, പി.പി സനിൽ, പി.വത്സൻ, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125022/foundation-stone-laying-of-panoor-block-panchayat-family-health-center-on-monday)