---
title: "വന്ദേഭാരതിൽ ശുചി മുറി അടച്ചു പൂട്ടിയ  യാത്രക്കാരനെ ചോദ്യം ചെയ്യുന്നു ; പുറത്തെത്തിച്ചത് ലോക്ക് മുറിച്ച്"
english_title: "Questioning the passenger who locked the washroom in Vandebharat;It was brought out by cutting the lock"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125008/questioning-the-passenger-who-locked-the-washroom-in-vandebharatit-was-brought-out-by-cutting-the-lock"
published_at: "2023-06-25T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649858babf4f3_Untitled-8_copy.jpg"
keywords: []
---

# വന്ദേഭാരതിൽ ശുചി മുറി അടച്ചു പൂട്ടിയ  യാത്രക്കാരനെ ചോദ്യം ചെയ്യുന്നു ; പുറത്തെത്തിച്ചത് ലോക്ക് മുറിച്ച്

> **Lead Summary:** വന്ദേഭാരതിലെ യാത്രക്കാരനെ ശുചി മുറിയിൽ നിന്ന് പുറത്തു കടത്തി. ശുചി മുറിയുടെ വാതിലിൻ്റെ ലോക്ക് മുറിച്ചാണ് യുവാവിനെ പുറത്ത് കടത്തിയത്. ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോഴാണ് പുറത്തെത്തിച്ചത്.

## Article Content

വന്ദേഭാരതിലെ യാത്രക്കാരനെ ശുചി മുറിയിൽ നിന്ന് പുറത്തു കടത്തി. ശുചി മുറിയുടെ വാതിലിൻ്റെ ലോക്ക് മുറിച്ചാണ് യുവാവിനെ പുറത്ത് കടത്തിയത്. ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോഴാണ് പുറത്തെത്തിച്ചത്.

ഇയാളെ റെയിൽവെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. ശുചി മുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു.

മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചി മുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പേരുൾപ്പെടെ പറ‍ഞ്ഞെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125008/questioning-the-passenger-who-locked-the-washroom-in-vandebharatit-was-brought-out-by-cutting-the-lock)