---
title: "കൂത്ത്പറമ്പിൽ ഭർതൃമതിക്ക് നേരെ ബ്ലേഡാക്രമം നടത്തിയ പ്രതി അറസ്റ്റിൽ ; പിടിയിലായത് മാലൂർ സ്വദേശി നൗഫൽ"
english_title: "Accused who committed blade attack on wife in Koothparam arrested;Naufal, a native of Malur, was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124993/accused-who-committed-blade-attack-on-wife-in-koothparam-arrestednaufal-a-native-of-malur-was-arrested"
published_at: "2023-06-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498499f98712_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ഭർതൃമതിക്ക് നേരെ ബ്ലേഡാക്രമം നടത്തിയ പ്രതി അറസ്റ്റിൽ ; പിടിയിലായത് മാലൂർ സ്വദേശി നൗഫൽ

> **Lead Summary:** **കൂത്തുപറമ്പ് :** പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി മാലൂർ സ്വദേശി ആക്രമണം നടത്തിയത്.

## Article Content

**കൂത്തുപറമ്പ് :** പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി മാലൂർ സ്വദേശി ആക്രമണം നടത്തിയത്.

ഓട്ടോറിക്ഷയിലെത്തിയ നൗഫൽ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഭർതൃമതിയായ യുവതിയുടെ ഇരു കൈകളിലും മുറിച്ച് രക്ഷപ്പെട്ടു. ഷിമിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124993/accused-who-committed-blade-attack-on-wife-in-koothparam-arrestednaufal-a-native-of-malur-was-arrested)