---
title: "വ്യാജ രേഖാ കേസ് ;   കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം"
english_title: "Forgery document case;K Vidya granted conditional bail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124758/forgery-document-casek-vidya-granted-conditional-bail"
published_at: "2023-06-24T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496d4dc3b0c9_download.jpg"
keywords: []
---

# വ്യാജ രേഖാ കേസ് ;   കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം

> **Lead Summary:** മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്.

## Article Content

മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്.

കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124758/forgery-document-casek-vidya-granted-conditional-bail)